KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഇടച്ചോറ്റിയിൽ ടയർ പൊട്ടിയതിനെ തുടർന്ന് കാർ മറിഞ്ഞു

കാഞ്ഞിരപ്പള്ളി: കെ.കെ.റോഡിൽ ഇടച്ചോറ്റിക്ക് സമീപം ടയർ പൊട്ടിയതിനെ തുടർന്ന് കാറിന് നിയന്ത്രണം വിട്ടു. കാർ വൈദ്യുതി പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. തിടനാട് അമ്പാട്ട്കുന്നേൽ ചാക്കോ (64), കുമ്മണ്ണൂർ സുരേഷ് ബാബു (58) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാറത്തോട് ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് 4.20-നായിരുന്നു അപകടം. മുണ്ടക്കയത്തുനിന്ന് കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് വരുകയായിരുന്നു കാർ. അഗ്നിരക്ഷാസേനയാണ് കാർ റോഡിൽനിന്ന് മാറ്റിയത്.

error: Content is protected !!