സമൂഹകൂട്ടായ്മ സ്നേഹകൂട്ടായ്മയായപ്പോൾ, ദുരിതബാധിതർക്ക് തണലൊരുക്കുവാൻ നിർമ്മിക്കുന്ന പാർപ്പിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം നടന്നു.

കാഞ്ഞിരപ്പള്ളി : വാർഡ് അംഗം സുനിൽ തേനംമാക്കൽ മുന്നിട്ടിറങ്ങിയപ്പോൾ, പ്രകൃതിക്ഷോഭത്തെ തുടർന്ന് ദുരിതക്കയത്തിലായ ഒട്ടേറെപ്പേർക്ക് സ്നേഹതണൽ ഒരുങ്ങുന്നു. പ്രകൃതിക്ഷോഭത്തെ തുടർന്ന് പിച്ചകപ്പള്ളിമേട് മലയടിവാരത്തിൽ ഒക്ടോബർ മാസം ഉണ്ടായ പെരുമഴയെ തുടർന്ന് ഉണ്ടായ മണ്ണിടിച്ചിലിൽ ഭവനങ്ങൾ നഷ്ടപ്പെട്ട പത്ത് കുടുംബങ്ങൾക്കാണ് സമൂഹകൂട്ടായ്മയിലൂടെ “കൈകോർക്കാം വീടൊരുക്കാം” എന്ന ഭവനപദ്ധതിയിലൂടെ മനോഹരങ്ങളായ വീടുകൾ ഒരുങ്ങുന്നത് . കാഞ്ഞിരപ്പള്ളി ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സുമനസ്സുകൾ നൽകിയ പണം കൊണ്ട് വാങ്ങിയ 42 സെന്റ് സ്ഥലത്താണ് അതിമനോഹരമായ രീതിയിൽ നിമ്മിക്കുന്ന പാർപ്പിട സമുച്ചയം ഒരുങ്ങുന്നത്.

വായനശാല ,പൊതുകിണർ , റോഡ് ,കളിസ്ഥലം തുടങ്ങിയ പ്ലാനോടെ നിർമ്മിക്കുന്ന പാർപ്പിടങ്ങളിൽ നെസ്റ്റ് ഗ്രൂപ്പ് നിർമ്മിച്ചു നൽകുന്ന രണ്ടു വിടുകളുടെ ശിലാസ്ഥാപനം നെസ്റ്റ് ഗ്രൂപ്പ് വൈസ് ചെയർമാൻ എൻ.ജഹാംഗീർ നിർവഹിച്ചു. കെ.സി.ഒ ചെയർമാൻ സുനിൽ തേനംമാക്കൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

പൊതുസമ്മേളനം ആന്റോ ആന്റണി എംപി ഉദ്‌ഘാടനം ചെയ്തു. റിയൽ ബിസ്മി ഗ്രൂപ്പ് ചെയർമാൻ . വി.എ യൂസഫ് മുഖ്യപ്രഭാഷണം നടത്തി. സമൂഹത്തിലെ വ്യത്യസ്ത മേഖലയിലുള്ള മഹത്‌വ്യക്തിതങ്ങളായ 42 വർഷത്തെ മാധ്യമ പ്രവർത്തനത്തിന് ഇക്ബാൽ ഇലത്തുപറമ്പിൽ , പ്രതിഫലേച്ഛയില്ലാതെ ഭവന നിർമ്മാണത്തിന് പ്ലാൻ , സൂപ്പർവിഷൻ നേതൃത്വം കൊടുക്കുന്ന ഡിസൈനർ പി ജി ജനിവ്, ജനകീയ രക്തദാനസേന കൺവീനർ നെജിബ് കാഞ്ഞിരപ്പള്ളി, ഗാനരചയിതാവ് ഇല്യാസ് മുഹമ്മദ് ഖാൻ തുടങ്ങിയവരെ ഗവൺമെന്റ് ചീഫ് വിപ്പ് ഡോ: എൻ ജയരാജ് എം.എൽ.എ ആദരിച്ചു. 2021-22 വർഷത്തെ പച്ചകറി തൈകൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ തങ്കപ്പൻ കർഷകർക്ക് വിതരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് മെബർ ശ്രീമതി ഷക്കീല നെസീർ ,കെ.സി. ഒ ഭാരവാഹികളായ ചീഫ് കോർഡിനേറ്റർ ബഷീർ തേനംമാക്കൽ, സെയ്യദ് ചെറുകര, റ്റി.ഇ.നാസ്സറുദ്ദീൻ, ഷിബിലി കറന്റ്സ്, അസിസ് രാമനാട്ടുപുരയിടം, റ്റി.എച്ച് നൂർഹാജിയാർ, മൻസൂർ മൗലവി അൽഖാസിമി , പി.ജിരാജ് , ഷിബിലി വട്ടകപ്പാറ,ഷിയാസ് മൗലവി, റ്റി.എസ്. നിസു , അൻവർഷാ കോന്നാട്ടുപറമ്പിൽ , ഫിലിപ്പ് പള്ളിവാതുക്കൽ, മുഹമ്മദ് ഷാ മൗലവി, യഹിയ ഉസ്താദ് , അൻസാരി വട്ടകപ്പാറ , വി.ബി നാദിർഷാ , വി.യു നൗഷാദ്, ഷാഹുൽ ഹമിദ് , ഷാഹിദ് ബഷീർ, റ്റിജാസമദ്, സൈനബ താഹാ തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!