KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സാമൂഹ്യവിരുദ്ധർ പിഴുതെറിഞ്ഞ ബിജെപിയുടെ കൊടിമരം മാഞ്ഞുക്കുളത്ത് പുനസ്ഥാപിച്ചു.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഒന്നാം വാർഡ് മാഞ്ഞുക്കുളത്ത് രണ്ട് വർഷങ്ങൾക്ക് മുൻപ് സാമൂഹ്യവിരുദ്ധർ പിഴുതെറിഞ്ഞ ബിജെപിയുടെ കൊടിമരം പുനസ്ഥാപിച്ചു.

പ്രധാന റോഡിന്റെ സൈഡുകളിൽ രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങൾ സ്ഥാപിക്കാൻ പാടില്ല എന്ന ഹൈക്കോടതിയുടെ വിധിയെ മാനിച്ചു കൊണ്ട് മാഞ്ഞുക്കുളം വില്ലാനിക്കൽ മന്മഥൻ നായർ നൽകിയ സ്ഥലത്ത് കൊടിമരം സ്ഥാപിക്കുകയും ഞായറാഴ്ച
വൈകിട്ട് നാലു മണിക്ക് ബിജെപി കേന്ദ്ര ന്യൂനപക്ഷ മോർച്ച ഉപാധ്യക്ഷൻ അഡ്വക്കേറ്റ് നോബിൾ മാത്യു കൊടി ഉയർത്തി ഉദ്‌ഘാടനം ചെയ്തു.

സംഘത്തിന്റെ കൊടി ആദ്യ കാല സംഘപ്രവർത്തകൻ സജി ഇടമന ഉയർത്തി. യോഗത്തിൽ ബൂത്ത് പ്രസിഡന്റ് സജീവൻ മുതലക്കുഴി അധ്യക്ഷത വഹിച്ചു, മണ്ഡലം പ്രസിഡന്റ് കെ വി നാരായണൻ , പഞ്ചായത്ത് പ്രസിഡന്റ് ജോഷി തുടങ്ങിയവർ സംസാരിച്ചു . ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് ഷിബു , ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി ജയപ്രകാശ്, യുവമോർച്ച ജില്ലാ സെക്രട്ടറി വിഷ്ണു വിനോദ്, മഹിളാ മോർച്ച മണ്ഡലം സെക്രട്ടറി അമ്പിളി ഉണ്ണിക്രിഷ്ണൻ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് അലക്സാണ്ടർ കുര്യൻ, ബിജെപി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി രാജേഷ് കടുമാക്കൽ , 17-ാം വാർഡ് മെമ്പർ സിന്ദു സോമൻ , മോഹൻദാസ് തുണ്ടത്തിൽ , മനീഷ് AG, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു

error: Content is protected !!