കാഞ്ഞിരപ്പള്ളിയിൽ കൊടുംചൂടത്ത് വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു ; ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തീകെടുത്തി
കാഞ്ഞിരപ്പള്ളി: ഞായറാഴ്ച ഉച്ച കഴിഞ്ഞു രണ്ടരയോടെയാണ് കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനു സമീപം നിർത്തിയിട്ടിരുന്ന മഹിന്ദ്ര ലോഗൻ കാറിന് തീപിടിച്ചത്. വിവരം അറിഞ്ഞ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഉടൻതന്നെ കാറിന്റെ ചില്ല് തകർത്ത് സീറ്റിൽ പടർന്ന തീ അണയ്ക്കുകയായിരുന്നു. കാറിന്റെ സീറ്റ് ഭാഗികമായി കത്തി നശിച്ചു.
ഇടക്കുന്നം ആഞ്ഞിലിമൂട്ടിൽ അജീബിന്റെ കാറിനാണ് തീപിടിച്ചത്. കാറിനുള്ളിൽ മൊബൈലിന്റെ ബാറ്ററിയും സാനിറ്റൈസറും സൂക്ഷിച്ചിരുന്നു. കനത്ത ചൂടിൽ ഇവയിൽ നിന്നാകാം തീ പടർന്നതെന്നാണ് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്. അഗ്നിശമന സേനയുടെ അവസരോചിതമായ ഇടപെടൽ വൻ അപകടം ഒഴിവാക്കി.