കൈകോർക്കാം വീടൊരുക്കാം ‘പിച്ചകപ്പള്ളി മേട് പുനരധിവാസ പദ്ധതിയുടെ ശിലാസ്ഥാപനം നടന്നു
‘
കാഞ്ഞിരപ്പള്ളി ചാരിറ്റബിൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ‘കൈകോർക്കാം വീടൊരുക്കാം ‘പിച്ചകപ്പള്ളി മേട് പുനരധിവാസ പദ്ധതിയുടെ ശിലാസ്ഥാപനം നടന്നു.
നെസ്റ്റ് ഗ്രൂപ്പ് വൈസ് ചെയർമാനും എംഡിയുമായ എൻ. ജഹാംഗീർ പത്തു വീടുകൾക്ക് തറക്കല്ലിട്ടു. ഇതിന്റെ ഭാഗമായി ചേർന്ന പൊതുസമ്മേളനം ആന്റോ ആന്റണി എംപി ഉൽഘാടനം ചെയ്തു. പഞ്ചായത്ത് അംഗം അഡ്വ. സുനിൽ തേനം മാക്കൽ ചടങ്ങിൽ അധ്യക്ഷനായി.
പത്രപ്രവർത്തന രംഗത്ത് 42 വർഷം പിന്നിട്ട ഇക്ബാൽ ഇല്ലത്തുപറമ്പിൽ , രക്തദാന സേന സംസ്ഥാന കൺവീനർ നജീബ്, കോൺട്രാക്ടറും സാമൂഹിക പ്രവർത്തകനുമായ പി ജി നജീവ് എന്നിവരെ ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ: എൻ. ജയരാജ് പൊന്നാട അങ്ങിയിച്ച് മെമൻറ്റോ നൽകി ആദരിച്ചു.
റിയൽ ബിസ്മി ചെയർമാൻ വി ഐ യൂസഫ് മുഖ്യ പ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ തങ്കച്ചൻ പച്ചക്കറി തൈ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷക്കീലാ നസീർ ,പി പി അസീസ്, ടി ഇ നാസറുദീൻ, ഷിബിലി തേനംമാക്കൽ, കറൻ്റ്സ്, സെയ്ത് ചെറുകര, വിവിധ പള്ളികളിലെ ഇമാമുകൾ എന്നിവർ സംസാരിച്ചു.
കാത്തിരപ്പള്ളി വട്ടകപ്പാറ ടോപ്പിൽ 43 സെൻറ്റ് സ്ഥലത്തായി പ്രകൃതിദുരന്തത്തിൽ വീടു നഷ്ടപ്പെട്ട പത്തുകൂടുംബങ്ങൾ ക്കാണ് ‘ വീടു നിർമ്മിച്ചു നൽകുന്നത് .