കാഞ്ഞിരപ്പള്ളിയിൽ ക്യാൻസർ രോഗിയായ വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു

കാഞ്ഞിരപ്പള്ളി :സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ആവാതെ ലൂസി യാത്രയായി .ഞായറാഴ്ച രാത്രിയിൽ വീട്ടിൽ വെച്ച് പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ കാഞ്ഞിരപ്പള്ളി മാനിടം കുഴി ചക്കാലയിൽ ലൂസി ഈപ്പൻ 48ആണ് വീട് എന്ന സ്വപ്നം ബാക്കിയാക്കി യാത്രയായത്.

ഞായരാഴ്ച രാത്രി വീട്ടിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയ്ക്ക് ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ചത്. ശരീരത്തിന്റെ 60 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

സംസ്ക്കാരം ബുധൻ ഉച്ചകഴിഞ്ഞ് നാലിന് കാഞ്ഞിരപ്പള്ളി കത്തീദ്രൽ പള്ളി സിമിത്തേരിയിൽ. പരേത മണിമല കടന്തോട്ട് കുടുംബാംഗം. മക്കൾ: ജെയിസൺ, ജോയിസ് , ജോമോൻ, ജോജി (കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥി ) .ഞായറാഴ്ച രാത്രിയിലാണ് സംഭവം. -അബദ്ധത്തിൽ തീ ദേഹത്ത് പടർന്നു പിടിക്കുകയായിരുന്നു.മാനസിക വളർച്ചയില്ലാത്ത ഒരു മകനും ഉൾപ്പെടെ നാല് ആൺമക്കൾ ഉള്ള വീട്ടമ്മയെ ഭർത്താവ് ഉപേക്ഷിച്ചു പോയതോടെ മൂത്ത മകന് കൂലിപ്പണിയിൽ നിന്ന് ലഭിക്കുന്ന വരുമാനമാണ് കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗം. തോട്ടു പുറമ്പോക്കിൽ ചെറിയ ഷെഡ്ഡിൽ ആയിരുന്നു ഇവരുടെ താമസം.വീട്ടമ്മയുടെ മരണത്തോടെ കുട്ടികളെ അന്വേഷിക്കാൻ ആരും ഇല്ലാത്ത അനാഥത്വത്തിന്റെ അവസ്ഥയിലായി

error: Content is protected !!