മുണ്ടക്കയം പഞ്ചായത്തിന് 36 കോടിയുടെ ബജറ്റ്
മുണ്ടക്കയം: കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകുന്ന മുണ്ടക്കയം പഞ്ചായത്തിന് 36.02 കോടി വരവും 35.70 കോടി രൂപ ചെലവും 32 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള വാർഷിക ബജറ്റ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ അവതരിപ്പിച്ചു.കാർഷിക സ്വയംപര്യാപ്തത നേടാൻ മുഴുവൻ വീടുകളിലും കുറ്റികുരുമുളകുകൃഷി ആരംഭിക്കും. ഗ്രാമീണ റോഡുകളുടെ വികസനം, ബസ്‍സ്റ്റാൻഡ് വികസനം, പ്രളയരഹിത ഗ്രാമം എന്നിവയ്ക്ക് പ്രാധാന്യം കിട്ടി. കുടിവെള്ളം, വനിതാക്ഷേമം, വയോജനക്ഷേമം എന്നിവയ്ക്കും തുക വകയിരുത്തി. മുണ്ടക്കയം വിരൽത്തുമ്പിൽ എന്ന പദ്ധതിയിലൂടെ മുണ്ടക്കയത്തിന്റെ ഏതുവിവരങ്ങളും മൊബൈലിൽ ലഭ്യമാകും. പ്രസിഡന്റ് രേഖാ ദാസ് അധ്യക്ഷയായി. സി.വി.അനിൽകുമാർ, പ്രസന്നാ ഷിബു, വിൻസി മാനുവൽ, പി.എസ്.സുരേന്ദ്രൻ, ബേബിച്ചൻ പ്ലാക്കാട്ടിൽ, ടി.കെ.ശിവൻ, ചാർളി കോശി, എം.ജി.രാജു, റെജീന റഫീക്, ആർ.സി.നായർ എന്നിവർ പ്രസംഗിച്ചു.