KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കെ.എസ്.ആർ.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

 

കെ.കെ. റോഡിൽ ചോറ്റിക്ക് സമീപം അപകടത്തിൽപ്പെട്ട ബൈക്ക്‌ 

കാഞ്ഞിരപ്പള്ളി: കെ.കെ.റോഡിൽ ചോറ്റിക്ക് സമീപം കെ.എസ്.ആർ.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥികളായ രണ്ട് പേർക്ക് പരിക്ക്. ആലപ്പുഴ കൊച്ചുകരൻവീട് സീനു ആൻഡ്രൂസ് (18), കോട്ടയം പ്ലാമൂട്ടിൽ ആർ. ആദിത്യൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ 26-ാം മൈൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം സീനു ആൻഡ്രൂസിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ചോറ്റിക്ക് സമീപം മുണ്ടക്കയം ഭാഗത്തുനിന്ന് വരുകയായിരുന്ന ബൈക്കും കുമളിക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസും കൂട്ടിയിടിച്ചത്. അപകടത്തിൽപ്പെട്ട ബൈക്ക് ഭാഗികമായി തകർന്നു.

error: Content is protected !!