KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഒരേദിവസം രണ്ട് വാഹനാപകടത്തിൽ പെട്ട് പരിക്കേറ്റ്, ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

മുണ്ടക്കയം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുപ്പത്തിയൊന്നാം മൈൽ വയലിൽപറമ്പിൽ ജോസ് ജോസഫിന്റെ ഭാര്യ ലില്ലിക്കുട്ടി (57)നിര്യാതയായി. ഫെബ്രുവരി എട്ടിന് ചോറ്റിയിൽ നിന്നും ബസ്സിൽ കയറുന്നതിനിടെ കാല് തെന്നി വീണതിനെ തുടർന്ന് ബസിന്റെ ടയറുകൾ ശരീരത്തിലൂടെ കയറിയിറങ്ങി ആയിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ ഇവർ ഒരാഴ്ചയായി പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം എട്ടിനായിരുന്നു ആയിരുന്നു സംഭവം. അപകടത്തിൽപ്പെട്ട ലില്ലിക്കുട്ടിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോയും പാറത്തോട്ടിൽ വെച്ച് അപകടത്തിൽ പെട്ടിരുന്നു. ഇതിൽ രണ്ടു പേർക്ക് പരിക്കേറ്റിരുന്നു .ഇവർ അപകട നില തരണം ചെയ്തിരുന്നു. ലില്ലിക്കുട്ടി ചോറ്റി കദളിക്കാട്ടിൽ കുടുംബാംഗമാണ്.
മക്കൾ: നയന മരിയ, ജിൻസ്.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

error: Content is protected !!