മഴ കെടുതി : ജനപ്രതിനിധികൾ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു
മുണ്ടക്കയം : മലയോര മേഖലയിലെ മഴക്കെടുതി ദുരിതാശ്വാസപ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ സഹകരണ-സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവനും സംഘവും ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. ഏന്തയാറിലെ ജെ.ജെ. മർഫി സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പാണ് മന്ത്രി സന്ദർശിച്ചത്.
14 കുടുംബങ്ങളിൾ നിന്നുള്ള 51 പേരാണ് ക്യാമ്പിൽ കഴിയുന്നത്. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി .എസ്. സജിമോൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.