മണിമലയാറ്റിൽ കലക്കവെള്ളം ; കരിമ്പുകയം ഉൾപ്പെയുള്ള ജലവിതരണ പദ്ധതികളിൽ പമ്പിങ് നിർത്തി വച്ചു.
കാഞ്ഞിരപ്പള്ളി : മണിമലയാറി ന്റെ തീരത്തുള്ള ജല അതോറിറ്റിയുടെ ജലവിതരണ പദ്ധതികളിൽ പമ്പിങ് താൽക്കാലികമായി നിർത്തിവച്ചു.
ആറ്റിലെ വെള്ളത്തിൽ ചെളിയും മാലിന്യങ്ങളും കലർന്നു കലങ്ങിയതോടെയാണു ശനിയാഴ്ച രാത്രി മുതൽ പമ്പിങ് നിർത്തിയത്.
മുണ്ടക്കയം പഞ്ചായത്തിൽ ജലവിതരണം നടത്തുന്ന മുണ്ടക്കയം ജലവിതരണ പദ്ധതി, പാറത്തോട് പഞ്ചായത്തിൽ ജലവിതരണം നടത്തുന്ന വലിയകയം പദ്ധതി, കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിൽ ജലവിതരണം നടത്തുന്ന കരിമ്പുകയം പദ്ധതി, മണിമല, വെള്ളാവൂർ പഞ്ചായത്തുകളിൽ ജലവിതരണം നടത്തുന്ന മണിമല കുടിവെള്ള പദ്ധതി, കുളത്തൂർമുഴി കുടിവെള്ള പദ്ധതി എന്നിവിടങ്ങളിലാണ് പമ്പിങ് നിർത്തിവച്ചത്.
വെള്ളം തെളിയുന്ന മുറയ്ക്ക് പമ്പിങ് പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.