മലവെള്ളപ്പാച്ചിലിൽ കരിമ്പുകയം കോസ്‌വേയുടെ കൈവരികൾ ഒലിച്ചുപോയി..
കാഞ്ഞിരപ്പള്ളി : കുത്തൊഴുക്കിൽ, മണിമലയാറ്റിൽ സ്ഥിതിചെയ്യുന്ന കരിമ്പുകയം കോസ്‌വേയുടെ കൈവരികൾ തകർന്ന്, വെള്ളത്തിൽ ഒലിച്ചുപോയി.. കുട്ടികളും സ്ത്രീകളും ഉൾപടെ നിരവധിപേർ സഞ്ചരിക്കുന്ന കോസ്‌വേയിലെ തകർന്ന കൈവരികൾ അടിയന്തിരമായി പുനഃ:സ്ഥാപിക്കണം എന്ന് നാട്ടുകാർ ആവശ്യപെടുന്നു.