ഓട്ടോ ഡ്രൈവറെ കാണാതായതായി പരാതി
വാഴൂർ : വാഴൂർ പഞ്ചായത്തിലെ പതിനേഴാംമൈലിൽ ഓട്ടോറിക്ഷയോടിക്കുന്ന യുവാവിനെ കാണാതായതായി പരാതി. വാഴൂർ കുന്നേൽ താഴത്ത് ബാബുവിന്റെ മകൻ വിജേഷ് കുമാറി(28) നെയാണ് കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം മുതൽ കാണാതായത്.
വിജേഷ് കുമാർ സ്വന്തം ഓട്ടോയാണ് ഓടിച്ചിരുന്നത്. ഇത് തേക്കാനം ഭാഗത്ത് നിർത്തിയിട്ടിരുന്ന നിലയിൽ തിങ്കളാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. വീട്ടുകാർ കാണാതായത് സംബന്ധിച്ച് പള്ളിക്കത്തേക്കത്തോട് പോലിസിൽ പരാതി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച പോലീസും മറ്റുള്ളവരും വിജേഷിൻ്റെ ഫോണിലേക്ക് വിളിച്ചെങ്കിലും ബെൽ അടിക്കുന്നുണ്ടെങ്കിലും എടുക്കുകയുണ്ടായില്ല. ടവർ ലോക്കേഷൻ നോക്കിയപ്പോൾ കൂരാലി ഭാഗമാണെന്ന് മനസിലാക്കിയതിൻ്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലാണ്. പള്ളിക്കത്തോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.