കെ.കെ. റോഡിൽ ചോറ്റിയിൽ റോഡിലേക്ക് മരം വീണ് ഗതാഗത തടസ്സം
ചോറ്റി : കെ.കെ. റോഡിൽ ചോറ്റി നിർമലാരത്തിന് സമീപം റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെ 9.45 ഓടെയാണ് മരം ഒടിഞ്ഞ് റോഡിലേക്ക് വീണത്.
ഈസമയം റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.