സ്കൗട്ട് ആൻഡ് ഗൈഡ് വാർഷികാഘോഷവും സ്വാതന്ത്ര്യദിന റാലിയും

കാഞ്ഞിരപ്പള്ളി : സ്കൗട്ട് ആൻഡ് ഗൈഡ് കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല അസോസിയേഷന്റെ നേതൃത്വത്തിൽ 75-ാമത് വാർഷികഘോഷവും സ്വാതന്ത്ര്യദിന റാലിയും നടത്തി. ആയിരത്തിലധികം സ്കൗട്ട് ,ഗൈഡ് കുട്ടികളും അധ്യാപകരും റാലിയിൽ പങ്കെടുത്തു.

സ്കൗട്ട് ആൻഡ് ഗൈഡ് കാഞ്ഞിരപ്പള്ളി ജില്ലാ പ്രസിഡന്റും ഗവൺമെന്റ് ചീഫ് വിപ്പുമായ ഡോ.എൻ. ജയരാജ് റാലി ഉദ്ഘാടനം ചെയ്തു.കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ജെസ്സി ഷാജൻ, കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ തോമസ്, മെമ്പർമാരായ ബിജു പത്യാല, മഞ്ജു മാത്യു, ബ്ലോക്ക് മെമ്പർമാരായ ജോളി മടുക്കക്കുഴി, വിമല ജോസഫ്, ഷക്കീല നസീർ,ഫാദർ അഗസ്റ്റീൻ പീടികമല, ആൻസമ്മ തോമസ്,ജില്ലാ സെക്രട്ടറി അജയൻ പി.എസ്സ് മറ്റ് ജില്ലാ ,ലോക്കൽ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

error: Content is protected !!