കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
കാളകെട്ടി അച്ചാമ്മ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു .
രാവിലെ 9 മണിക്ക് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മേരി സി. ജെ. പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശവും കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും നടത്തപ്പെട്ടു. കൂടാതെ അഞ്ചാം ക്ലാസ്സിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പ് ഹെഡ്മിസ്ട്രസ് പ്രകാശനം ചെയ്തു. സ്വാതന്ത്ര്യത്തിൻ മഹത്വം വിളംബരം ചെയ്യുന്ന വർണാഭമായ റാലി ടൗണിലൂടെ നടത്തുകയുണ്ടായി. രക്ഷകർത്താക്കളും നാട്ടുകാരും നിറഞ്ഞ സന്തോഷത്തോടെ റാലിയെ വരവേറ്റു.
NCC, Scout and Guide, NSS തുടങ്ങിയ സംഘടനകൾ റാലിക്കു നേതൃത്വം നൽകി. ശേഷം കുട്ടികൾക്ക് മധുരം നൽകി പിരിഞ്ഞു. അഞ്ചാം ക്ലാസ്സ് മുതലുള്ള കുട്ടികൾ മുഴുവൻ പേരുടെയും ആത്മാർത്ഥമായ സഹകരണം കൊണ്ടാണ് ഈ പരിപാടി വൻവിജയം ആക്കി തീർക്കാൻ സ്കൂളിന് സാധിച്ചത് എന്ന് ഹെഡ്മിസ്ട്രസ് മേരി സി. ജെ. പറഞ്ഞു.
പരിപാടികൾക്ക് ഹെഡ്മിസ്ട്രസ് മേരി സി. ജെയ്ക്കൊപ്പം, അദ്ധ്യാപകരായ സോജൻ ഫിലിപ്പ്, റൊമാനോ സെബാസ്റ്റിനെ, മോളി ജേക്കബ് എന്നിവർ നേതൃത്വം നൽകി.