അശരണർക്ക് അത്താണിയായി പൂഞ്ഞാർ എംഎൽഎയുടെ കാരുണ്യ സ്പർശം പൂഞ്ഞാർ -2022

പാറത്തോട് : എംഎൽഎ സർവീസ് ആർമിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാരുണ്യ സ്പർശം നിർധന കിടപ്പുരോഗികൾക്ക് ആശ്വാസമാകുന്നു. പൂഞ്ഞാർ മണ്ഡലത്തിലെ മണ്ഡലത്തിലെ തിരഞ്ഞെടുക്കപ്പെട്ട നൂറ് നിർധന കിടപ്പുരോഗികൾക്ക് പ്രതിമാസം ആയിരം രൂപ പ്രകാരം ഒരു വർഷത്തേക്ക് നൽകുന്നതാണ് കാരുണ്യ സ്പർശം പൂഞ്ഞാർ -2022 പദ്ധതി.

ധനസഹായം പദ്ധതിയുടെ വിതരണം ചൊവ്വാഴ്ച പാറത്തോട് പഞ്ചായത്തിൽ നടത്തുകയുണ്ടായി. പാറത്തോട് പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുത്ത 10 ഗുണഭോക്താക്കളുടെയും ഭവനങ്ങളിൽ പൂഞ്ഞാർ എംഎൽഎ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ നേരിട്ടെത്തി ആദ്യഗഡു കൈമാറി. തുടർന്ന് എല്ലാ മാസവും കൃത്യമായി അവരുടെ വീടുകളിൽ പണമെത്തിക്കുവാനുള്ള നടപടികൾ കൈകൊണ്ടിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു .

എംഎൽഎയ്ക്ക് ഒപ്പം പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഡയസ് മാത്യു കോക്കാട്ട് , വൈസ് പ്രസിഡന്റ് ശ്രീമതി. സിന്ധു മോഹൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോണിക്കുട്ടി മഠത്തിനകം,കെ.പി സുശീലൻ., ഷേർലി വർഗീസ്, ബിജോജി തോമസ്, ആന്റണി മുട്ടത്ത കുന്നേൽ, കെ. യു.അലിയാർ, സുമിന അലിയാർ, വിജയമ്മ വിജയലാൽ, പൊതു പ്രവർത്തകരായ കെ.ജെ തോമസ് കട്ടയ്ക്കൽ,സി. കെ ഹംസ, ജോളി ഡോമിനിക്,കെ.വി ജോസ് കൊള്ളിക്കുളവിൽ, ജെയിംസ് കുന്നത്ത്, ബാബു കൂരമറ്റം, തോമസ് ചെമ്മരപ്പള്ളി, ടി.എ സൈനില, പാലിയേറ്റീവ് നഴ്സുമാരായ റ്റുബി, ഉഷ തുടങ്ങിയവരും പങ്കെടുത്തു.

error: Content is protected !!