ഇൻസ്പയർ പ്രോഗ്രാം
മണിമല: സെന്റ് ജോർജ് ഹൈസ്കൂളിന്റെയും എക്സിക്യൂട്ടീവ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇൻസ്പയർ പ്രോഗ്രാം ഇന്ന് രാവിലെ 9.30ന് സ്കൂൾ ഹാളിൽ നടക്കും. തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ഐഎഎസ്, ഐപിഎസ് തുടങ്ങിയ ഉന്നത പദവികളിലെത്തിച്ചേരാനുള്ള പരിശീലന പരിപാടിയാണ് ഇൻസ്പയർ പ്രോഗ്രാം. കളക്ടർ പി.കെ. ജയശ്രീ ഐഎഎസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യും.
സ്കൂൾ മാനേജർ ഫാ. മാത്യു താന്നിയത്ത് അധ്യക്ഷത വഹിക്കും. പത്തനംതിട്ട മുൻ കളക്ടർ ടി.ടി. ആന്റണി ഐഎഎസ് മുഖ്യപ്രഭാഷണവും ഹെഡ്മാസ്റ്റർ എം.കെ. തോമസ് ആമുഖപ്രഭാഷണവും നടത്തും. ജെയിംസ് ജോസഫ് ഐപിഎസ്, പ്രഫ.ഡോ. ഗംഗാദത്തൻ എന്നിവർ ക്ലാസുകൾ നയിക്കും.