കാഞ്ഞിരപ്പള്ളി രൂപത സുവാറ ബൈബിൾ കലോത്സവം 2022: കട്ടപ്പന ഫൊറോന ജേതാക്കൾ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ കുട്ടികളുടെ സർഗ്ഗവാസനകളെ വളർത്തുക എന്ന ലക്ഷ്യത്തോടെ രൂപതാ വിശ്വാസ ജീവിത പരിശീലന കേന്ദ്രമായ സുവാറയുടെ നേതൃത്വത്തിൽ ബൈബിൾ കലോത്സവം 2022 കലാമത്സരങ്ങൾ കുട്ടിക്കാനം മരിയൻ ഇന്റർനാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നടത്തി. കലാമത്സരങ്ങൾ മരിയൻ കോളേജ് അഡ്മിനിസ്‌ട്രേറ്റർ ഫാ. ജോസഫ് പൊങ്ങന്താനം ഉദ്ഘാടനം ചെയ്തു.

13 ഫൊറോനകളിൽ നിന്നായി 500 ഓളം കുട്ടികൾ 10 മത്സരയിനങ്ങളില്‍ പങ്കെടുത്തു. ഡൊമിനിക് സാവിയോ വിഭാഗത്തില്‍ കട്ടപ്പന ഫൊറോന ജേതാക്കളായി. അല്‍ഫോന്‍സാ വിഭാഗത്തില്‍ കുമളി ഫൊറോനയും സെന്റ് തോമസ് വിഭാഗത്തില്‍ കട്ടപ്പന ഫൊറോനയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബൈബിള്‍ കലോത്സവം 2022 ഓവറോള്‍ ചാമ്പ്യന്‍ പട്ടം കട്ടപ്പന ഫൊറോന ചൂടിയപ്പോള്‍ എരുമേലി ഫൊറോന രണ്ടാം സ്ഥാനം കരസ്ഥമാക്കി.

സമാപന സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ സമ്മാനദാനം നിര്‍വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. ഫിലിപ്പ് വട്ടയത്തില്‍, സി എം എല്‍ രൂപത അസി. ഡയറക്ടര്‍ ഫാ. തോമസ് നരിപ്പാറ, സുവാറ സെക്രട്ടറി സിസ്റ്റര്‍ ജീവാ ജോസ് സിഎംസി, ജോസ് പോള്‍
കാളിയാത്ത്, ജെസ്സി ജിജി പുത്തേട്ട്, ബ്രദര്‍ ജെറിന്‍ മറ്റമുണ്ടയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

error: Content is protected !!