ലഹരിക്കും, അന്ധവിശ്വാസങ്ങൾക്കുമെതിരെ തെരുവിന്റെ പ്രതിരോധം പരിപാടി സംഘടിപ്പിച്ചു


കാഞ്ഞിരപ്പള്ളി: ലഹരിക്കും, അന്ധവിശ്വാസങ്ങൾക്കുമെതിരെ വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി ഐ ടി യു ) സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബസ്സ് സ്റ്റാൻഡിൽ സംഘടിപ്പിച്ച തെരുവിന്റെ പ്രതിരോധം പരിപാടി സി.ഐ.ടി.യു ഏരിയാ സെക്രട്ടറി പി.കെ.നസീർ ഉദ്ഘാടനം ചെയ്തു.

ഏരിയ കമ്മറ്റിയംഗം ഷാജഹാൻ കൂരാലി അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.എം.എ.റിബിൻ ഷാ, കർഷകസംഘം മേഖല പ്രസിഡണ്ട് പി.കെ.കാസിം, രാജി ബിജു, സൈനുദീൻ , നാദിർഷാ പായിപ്പാടൻ , ഷാജി, തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!