എസ്എംവൈഎം ഉത്സവ് 2022: കാഞ്ഞിരപ്പള്ളി ഫൊറോന ജേതാക്കൾ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ യുവജനങ്ങളുടെ കലാസാഹിത്യ വാസനകൾ വളർത്തുക എന്ന ലക്ഷ്യത്തോടെ രൂപത എസ്എംവൈഎമ്മിന്റെ നേതൃത്വത്തിൽ ഉത്സവ് 2022 കലാമത്സരങ്ങൾ കുട്ടിക്കാനം മരിയൻ കോളജിൽ നടത്തി. രൂപതാതല രചനാ മത്സരങ്ങൾ അതാത് ഫൊറോന കേന്ദ്രങ്ങളിൽ നടത്തി.
കലാ മത്സരങ്ങൾ മരിയൻ കോളജ് അസിസ്റ്റന്‍റ് അഡ്മിനിസ്ട്രേറ്റർ ഫാ. പയസ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.

പന്ത്രണ്ട് ഫൊറോനകളിൽ നിന്നായി ആയിരത്തോളം വരുന്ന യുവജനങ്ങൾ ഇരുപത്തിനാല് മത്സര ഇനങ്ങളിൽ പങ്കെടുത്തു. രചന മത്സരങ്ങളിൽ എരുമേലി ഫൊറോനയും കലാ മത്സരങ്ങളിൽ കാഞ്ഞിരപ്പള്ളി ഫൊറോനയും ഒന്നാം സ്ഥാനം നേടി. 126 പോയിന്‍റുമായി കാഞ്ഞിരപ്പള്ളി ഫൊറോന ഉത്സവ് 2022ന്‍റെ ജേതാക്കളായപ്പോൾ 114 പോയിന്‍റുമായി കട്ടപ്പന ഫൊറോന രണ്ടാം സ്ഥാനവും 88 പോയിന്‍റുമായി പൊൻകുന്നം ഫൊറോന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സമാപന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ സമ്മാനദാനം നിർവഹിച്ചു. രൂപത ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ, ആനിമേറ്റർ സിസ്റ്റർ റാണി മരിയ എസ്എബിഎസ്, പ്രസിഡന്‍റ് ജോപ്പു ഫിലിപ്പ്, റിന്‍റു മരിയ സ്കറിയ, ഡിലൻ കോഴിമല, അലൻ ചിറയിൽ, ആൻമേരി ജോർജ്, അഖിൽ മാത്യു, അലീന മേരി ജേക്കബ്, ജസ്റ്റിൻ ജോയ്, ജോൺസി ജോസഫ്, ആൽവിൻ അന്ന അഗസ്റ്റിൻ, സയന ജോസഫ്, ടിജോ ജോസഫ്, ബ്രദർ അലൻ പന്തല്ലൂർപറന്പിൽ, ബ്രദർ ലിന്‍റോ തെക്കേമുറി എന്നിവർ നേതൃത്വം നൽകി.

error: Content is protected !!