അതിതീവ്ര കൊവിഡ് വൈറസ് കോട്ടയത്തും , അതീവ ജാഗ്രതാ നിര്‍ദേശം

കോട്ടയം ജില്ലയിൽ ഉൾപ്പെടെ, കേരളത്തിൽ അതിതീവ്ര കൊവിഡ് വൈറസ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നെത്തിയ ആറ് പേരിലാണ് ജനിതക മാറ്റം വന്ന, അതിവേഗം പടരുന്ന പുതിയ വൈറസ് കണ്ടെത്തിയത്. ഡിസംബര്‍ ഒമ്പതാം തിയതിക്കുശേഷം യുകെയില്‍ നിന്ന് കേരളത്തിലെത്തിയ കോഴിക്കോട് സ്വദേശികളായ രണ്ടുപേര്‍‍, ആലപ്പുഴ സ്വദേശികളായ രണ്ടുപേര്‍‍, കോട്ടയം, കണ്ണൂര്‍ സ്വദേശികളായ ഒരോരുത്തര്‍ ഇങ്ങനെ ആറ് പേരിലാണ് അതിതീവ്ര വൈറസ് സാന്നിധ്യം കണ്ടെത്തിയത്.

ഇവരെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ തുടങ്ങി. ഇവര്‍ക്ക് കാര്യമായ രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ല. പിസിആര്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ച ഇവരുടെ സ്രവം പുണൈ വൈറോളജി ലാബില്‍ അയച്ചിരുന്നു. ഇവിടുത്തെ പരിശോധനയിലാണ് ജനിതക മാറ്റം വന്ന വൈറസിനെ കണ്ടെത്തിയത്.

അതിതീവ്ര വൈറസിന്‍റെ മാര്‍ഗ നിര്‍ദേശങ്ങള്‍ വന്നതിന് ശേഷമാണ് ഇവരെത്തിയത് എന്നതിനാല്‍ തന്നെ വന്നയുടൻ ക്വാറന്‍റീനില്‍ പ്രവേശിച്ചിരുന്നു. അതുകൊണ്ട് തന്നെ വിപുലമായ സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്നതാണ് ഏക ആശ്വാസം. കേരളം പോലെ ജനസാന്ദ്രതയുള്ള ഒരിടത്ത് രോഗവ്യാപനമുണ്ടായാൽ അത് ചികിത്സാ സംവിധാനങ്ങളെയടക്കം ബാധിക്കും. ആശുപത്രികളില്‍ കിടത്തി ചികിത്സയ്ക്കുള്ള സംവിധാനങ്ങളുടെ പരിമിതികളുണ്ടാകും.

error: Content is protected !!