അമൽ ജ്യോതിയെ അടുത്തറിയുവാൻ സുവർണ്ണാവസരം ..

കാഞ്ഞിരപ്പള്ളി : നാടിന്റെ അഭിമാനമായ, നിരവധി അതുല്യ പ്രതിഭകളെ വാർത്തെടുത്ത, ദേശീയതലത്തിൽ നിരവധി പുരസ്‌കങ്ങൾ നേടിയ, അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിനെ പൊതുജങ്ങൾക്ക് അടുത്തറിഞ്ഞു മനസ്സിലാക്കുവാൻ അവസരം ഒരുങ്ങുന്നു. വിജ്ഞാനത്തോടൊപ്പം വിനോദവും നൽകുന്ന അത്യപൂർവ നിമിഷങ്ങൾ കോർത്തിണക്കി, വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി നവംബർ 25, 26 തീയതികളിൽ അമൽജ്യോതിയിൽ ഓപ്പൺ ഹൗസ്‌ പ്രദർശനം നടക്കുന്നു.

എൻജിനീയറിങ് മേഖലകളിലെ വൈവിധ്യങ്ങളായ കണ്ടുപിടുത്തങ്ങൾ അടങ്ങിയ പ്രദർശനങ്ങൾ, രാജ്യാന്തര സമ്മാനങ്ങൾ നേടിയെടുത്ത പ്രോജക്ടുകളുടെ പ്രദർശനങ്ങൾ, പ്രസന്റേഷനുകൾ , ഗെയിമുകൾ, രുചികരമായ ഭക്ഷണങ്ങൾ നൽകുന്ന ഫുഡ് കോർട്ട് എന്നിവ ഓപ്പൺ ഹൗസിന്റെ പ്രത്യേകതയാണ്.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ചിട്ടുള്ള ടി.ബി.ഐ., എ.ഐ.സി.ടി സ്പോൺസർ ചെയ്തിട്ടുള്ള ഐഡിയ ലാബ് , ഈ യന്ത്ര – റോബോട്ടിക്സ് ലാബ് , വോൾവോ, ഐഷർ, എൻഫീൽഡ് തുടങ്ങിയ വാഹന നിർമ്മാതാക്കളുടെ സഹകരണത്തോടെയുള്ള ലാബുകൾ, നിരവധി പ്രത്യേകതകൾ നിറഞ്ഞ എൻജിനീയറിങ് പ്രോജക്ടുകൾ, കമ്മ്യൂണിറ്റി റോഡിയോ സ്റ്റേഷൻ, എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഹരിതാഭമായ കലാലയ അന്തരീക്ഷത്തിൽ കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകൾ ഒരുക്കിയിരിക്കുന്ന, വിജ്ഞാനത്തോടൊപ്പം വിനോദവും ഒത്തുചേരുന്ന പ്രദർശനങ്ങൾ കണ്ട് ആസ്വദിച്ച് , നാടിന്റെ അഭിമാനമായ അമൽ ജ്യോതിയെ അടുത്തറിയുവാൻ പൊതുജനങ്ങൾക്കും വിദ്യർത്ഥികൾക്കും ഇതൊരു സുവർണാവസരമാണ് . വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ പൊതുജനങ്ങൾക്ക് ഓപ്പൺ ഹൗസ് സന്ദർശിക്കുന്നതിനുള്ള സൗകര്യമുണ്ട്.

error: Content is protected !!