KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ ഫർണിച്ചർ വർക്ക് ഷോപ്പ് കത്തി നശിച്ചു; നഷ്ടം ലക്ഷങ്ങൾ

എരുമേലി: എരുമേലി പോലീസ് സ്റ്റേഷൻ റോഡിൽ വ്യാഴാഴ്ച വെളുപ്പിനെ മൂന്ന് മണിയോടെ ഫർണ്ണീച്ചർ നിർമ്മിക്കുന്ന കടയിൽ ഉണ്ടായ തീപിടുത്തത്തിൽ, കടയിൽ വച്ചിരുന്ന ഫർണ്ണിച്ചറുകളും തടികളും കത്തിനശിച്ചു. ലക്ഷത്തിലേറെ രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മങ്ങാട്ട് ജെയ്മോന്റെ ഫർണിച്ചർ വർക്ക് ഷോപ്പിലാണ് അഗ്നിബാധയുണ്ടായത്. തൊട്ടടുത്തുള്ള ഹോട്ടലിൽ ഷോർട്ട് സർക്യുട്ട് മൂലം തീ പടർന്ന് കർട്ടൻ നെറ്റ് കത്തി ജെയ്‌മോന്റെ കടയ്ക്കുള്ളിൽ വീണാണ് അഗ്നിബാധയായി മാറിയത്.
ശബരിമല സീസൺ മുൻനിർത്തി ആരംഭിച്ച താൽക്കാലിക യുണിറ്റിൽ നിന്നും അഗ്നി ശമന സേന എത്തി തീ അണച്ചെങ്കിലും ലക്ഷങ്ങൾ വിലയുള്ള ഫർണിച്ചർ ഉപകരണങ്ങൾ കത്തി നശിച്ചിരുന്നു.

ഇത്തവണ ശബരിമല തീർത്ഥാടന മുന്നൊരുക്ക യോഗത്തിൽ സീസൺ കടകളിൽ അഗ്നി ശമന ഉപകരണം നിർബന്ധമാക്കാൻ തീരുമാനിച്ചിരുന്നു. ഇവ ഇല്ലെങ്കിൽ കടകളുടെ ലൈസൻസ് റദ്ദാക്കാൻ നിർദേശിച്ചിരുന്നു. എന്നാൽ മണ്ഡല കാലം ആരംഭിച്ചിട്ടും ഈ തീരുമാനം നടപ്പിലായിട്ടില്ല.

error: Content is protected !!