KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഒറ്റ ക്ലിക്കിൽ വീട്ടുപടിക്കൽ ഭക്ഷണമെത്തും..കാഞ്ഞിരപ്പള്ളിയിൽ പെസീറ്റോ ഓൺലൈൻ ഭക്ഷണവിതരണ കമ്പനിക്ക് തുടക്കമായി..

കാഞ്ഞിരപ്പള്ളി : ബാംഗ്ലൂർ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ ഓൺലൈൻ ഭക്ഷണവിതരണ രംഗത്ത് പുതിയ ട്രെൻഡ് സൃഷ്ട്ടിച്ച പെസീറ്റോ ആപ്പ് കാഞ്ഞിരപ്പള്ളിയിലും പ്രവർത്തനം തുടങ്ങി. കേരളത്തിൽ എറണാകുളം,തൃശൂർ, പാലക്കാട് മുതലായ പട്ടണങ്ങളിൾ വൻ വിജയം കൈവരിച്ച പെസീറ്റോ ഗ്രൂപ്പ്, കാഞ്ഞിരപ്പള്ളിയിലും ഓൺലൈൻ ഫുഡ് ഡെലിവറി മേഖലയിൽ വൻ വിജയസാധ്യത മുന്നിൽ കണ്ടാണ്‌ കരുക്കൾ നീക്കുന്നത് .

കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ ഹോട്ടലുകളിൽ നിന്നും വമ്പൻ ഡിസ്‌കൗണ്ടിൽ ഓർഡർ ചെയ്യുന്ന ഭക്ഷണം, ഇരുപത് മിനിറ്റിനുള്ളിൽ വീട്ടിലെത്തിക്കുന്ന പെസീറ്റോ ആപ്പിന്റെ അമരക്കാരൻ അനസ് ഗേറ്റ് എന്ന ചുറുചുറുക്കുള്ള ചെറുപ്പക്കാരനാണ് . കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ, കാഞ്ഞിരപ്പള്ളിക്കാരുടെ ഇഷ്ട ഹോട്ടലുകളായ പോർച്ച് ഗ്രിൽ, കാലിക്കറ്റ് കിച്ചൻ, ലൈവ് ലോഞ്ച്, അജ്ജ്ഫാൻ, കഫേ ഫാർഗോസി, എലഗൻസ്, പീറ്റേഴ്സ് കിച്ചൻ, ആപ്പിൾബീ മുതലായ ജനപ്രിയ ഭക്ഷണശാലകൾ ഇതിൽ പങ്കാളികളായി. ഒറ്റ ക്ലിക്കിൽ വീട്ടുപടിക്കൽ ഭക്ഷണമെത്തുന്നതിന്റെ സന്തോഷം ആഘോഷിക്കുന്നവരുടെ എണ്ണം കാഞ്ഞിരപ്പള്ളിയിൽ നാൾതോറും കൂടിവരികയാണ്.

സംസ്ഥാനത്ത് ഓരോ നഗരത്തിലും ഹോട്ടലുകളുടെ എണ്ണം കൂടുന്നതിനൊപ്പം ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്‌ഫോമുകളുടെ സാന്നിധ്യവും ശക്തമാകുകയാണ്. വീടുകളിലും ഓഫീസുകളിലും എന്നുവേണ്ട നമ്മുടെ സൗകര്യത്തിനനുസരിച്ച് എവിടെ ഇരുന്ന് വേണമെങ്കിലും ഇഷ്ടപ്പെട്ട ഹോട്ടലുകളിൽ നിന്ന് ഇഷ്ടപ്പെട്ട ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കാം എന്ന സൗകര്യം ചെറുപട്ടണമായ കാഞ്ഞിരപ്പള്ളിയിലും എത്തിയതോടെ നാടിന്റെ ഭക്ഷണ സംസ്കാരത്തിന്റെ മുഖഛായ തന്നെ മാറുകയാണ് .

കൂടുതൽ കസ്റ്റമേഴ്സിനെ ആകർഷിക്കുവാൻ വമ്പൻ ഓഫറുകളാണ് പെസീറ്റോ നൽകുന്നത്. പോർച്ച് ഗ്രിൽ ഹോട്ടലിൽ 80 രൂപ വിലയുള്ള ഷവർമ , പെസീറ്റോ ആപ്പിലൂടെ ഇന്ന് ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്നത് 49 രൂപയ്ക്കാണ്.

PESITO ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് :
പ്ലെയ്സ്റ്റോറിൽ PESITO എന്ന് സെർച് ചെയ്യുകാ അല്ലെങ്കിൽ http://bit.ly/pesitoapp എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകാ ..

ഐഫോൺ യൂസേഴ്സ് https://pesito.in ലിങ്കിൽ കയറുക..

ആപ്പ് ഡൗണ്ലോഡ് ചെയ്ത് രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ വിവിധ ഹോട്ടലുകളിലെ സ്പെഷ്യൽ ഓഫറുകളുടെ വിവരം ലഭിക്കും. ILOVEKPLY എന്ന കോഡ് അടിച്ചാൽ ബില്ലിൽ നിന്നും പിന്നെയും ഡിസ്‌കൗണ്ട് ലഭിക്കും..

error: Content is protected !!