ലോക പ്രമേഹവാരാചരണത്തോടനുബന്ധിച്ച് കൂട്ടനടത്തം സംഘടിപ്പിച്ചു
കാഞ്ഞിരപ്പള്ളി : ലോക പ്രമേഹവാരാചരണത്തോടനുബന്ധിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൂട്ടനടത്തം പൊൻകുന്നം പോലീസ് സ്റ്റേഷൻ അങ്കണത്തിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. പൊൻകുന്നം എസ് ഐ ജോർജ്ജ് കുട്ടി ഫ്ലാഗ് ഓഫ് ചെയ്തു. ഡോ. ബാബു സെബാസ്റ്റ്യൻ, ഡോ. രേഖ ശാലിനി, ഡോ. ഗോപിനാഥപിള്ള എന്നിവർ സംസാരിച്ചു.
ആശുപത്രി ജീവനക്കാർ , ആശുപത്രി വികസന സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ , വ്യാപാരി വ്യവസായി ഏകോപന സമിതി, സന്നദ്ധസംഘടനകൾ, പൊതുജനങ്ങൾ എന്നിവർ കൂട്ടനടത്തത്തിൽ പങ്കെടുത്തു. പൊൻകുന്നത്ത് നിന്നും ആരംഭിച്ച കൂട്ടനടത്തം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി അങ്കണത്തിൽ സമാപിച്ചു