KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ അയ്യപ്പസേവാ സമാജത്തിന്റെ സേവനകേന്ദ്രം തുടങ്ങി

അയ്യപ്പസേവാ സമാജത്തിന്റെ അന്നദാനവും സേവനകേന്ദ്രവും തുടങ്ങി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്‌തു. കുടിവെള്ള വിതരണം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എസ്. കൃഷ്ണകുമാർ നിർവഹിച്ചു.

ദക്ഷിണ മേഖലാ ക്ഷേത്രീയ ജനറൽ സെക്രട്ടറി എം.കെ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ഈറോഡ് എൻ. രാജൻ, കുമാർ വൈദ്യനാഥ്, ടി.അശോക് കുമാർ, പി.എ. ഇർഷാദ്, മുജീബ് റഹ്മാൻ, സി.എ. കരീം, മനോജ് എസ് തുടങ്ങിയവർ പ്രസംഗിച്ചു. എരുമേലി കെ.എസ്.ആർ.ടി.സി. ജംങ്ഷന് എതിർവശം ദേവസ്വം വളപ്പിലാണ് സേവനകേന്ദ്രം പ്രവർത്തിക്കുന്നത്. ഭക്തർക്ക് സൗജന്യമായി ഭക്ഷണവും കുടിവെള്ളവും ലഭിക്കും.

error: Content is protected !!