KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എരുമേലിയിൽ അയ്യപ്പഭക്തർക്കായി താത്കാലിക ഡിസ്‌പെൻസറി തുറന്നു

എരുമേലി : ദേവസ്വം മൈതാനിയിൽ അയ്യപ്പഭക്തർക്കായി തുറന്ന താത്കാലിക ഡിസ്‌പെൻസറി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജുകുട്ടി, ഡോ. എൻ.പ്രിയ, ഡോ. മുഹമ്മദ് ജിജി, വിജയകുമാർ, ജൂബി അഷറഫ്, ഷാജി കറുകത്ര തുടങ്ങിയവർ പ്രസംഗിച്ചു.

24 മണിക്കൂറും ഡിസ്‌പെൻസറി പ്രവർത്തിക്കും. മൂന്ന് ഷിഫ്റ്റായി മൂന്ന് ഡോക്ടർമാരുണ്ട്.

error: Content is protected !!