റബ്ബർ വിലയിടിവിൽ സർക്കാരിന്റെ അനാസ്ഥയ്ക്കെതിരെ റബര്‍ഷീറ്റ് കത്തിച്ച് കർഷകർ പ്രതിഷേധിച്ചു

പാറത്തോട്: റബറിന്റെ തറവില 250 രൂപയാക്കുക, റബര്‍ സബ്‌സിഡി ഉടൻ വിതരണം ചെയ്യുക, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോൺഗ്രസ് പാറത്തോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റബർഷീറ്റ് കൈയിലേന്തി റബർ കർഷകർ പ്രകടനം നടത്തി. തുടർന്ന് പാറത്തോട് പള്ളിപ്പടിക്കൽ റബര്‍ഷീറ്റ് കത്തിച്ച് കർഷകർ പ്രതിഷേധിച്ചു.

മണ്ഡലം പ്രസിഡന്റ് സിബി നമ്പുടാകത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ ധര്‍ണ ജോസഫ് വാരണം ഉദ്ഘാടനം ചെയ്തു. കര്‍ഷക യൂണിയന്‍ നിയോജകമണ്ഡലം പ്രസിഡന്റ് ജോജി വാളിപ്ലാക്കല്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി മറിയമ്മ ടീച്ചര്‍, രാജു മായാലില്‍, വര്‍ഗീസ് കൊച്ചുകുന്നേല്‍, നോബിള്‍ ഒറ്റപ്ലാക്കല്‍, സാനി ജോസ് കുന്നത്ത്, സെബാസ്റ്റിയന്‍ കൊല്ലക്കൊമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതിഷേധ പ്രകടനത്തിന് സാജു പ്ലാപ്പള്ളി, മോന്‍സ് കിഴക്കേത്തലയ്ക്കല്‍, ലാലി തഴയ്ക്കല്‍, ജോണി അയ്യനാകുഴിയില്‍, മാമ്മച്ചന്‍ പുത്തന്‍പുരയ്ക്കല്‍, ബേബി അറയ്ക്കല്‍, അപ്പച്ചന്‍ കപ്പലുമാക്കല്‍, തങ്കച്ചന്‍ ചെന്നക്കാട്ടുകുന്നേല്‍, ഷാജി അറത്തില്‍, ജോസുകുട്ടി ഇടയ്ക്കാട്ട്, ബിജു ശൗര്യാംകുഴി എന്നിവര്‍ നേതൃത്വം നല്‍കി.

error: Content is protected !!