KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മികച്ച ക്ഷീരകർഷകനുള്ള അവാർഡ് ബേബി സെബാസ്റ്റ്യൻ ഗണപതിപ്ലാക്കലിന്

കാഞ്ഞിരപ്പള്ളി: മലനാട് ഡെവലപ്മെൻറ് സൊസൈറ്റി സ്ഥാപക ഡയറക്ടർ ഫാ. മാത്യു വടക്കേമുറിയിലിന്റെ ഓർമയ്ക്കായി ഏർപ്പെടുത്തിയ അവാർഡുകൾ വിതരണം ചെയ്തു. മികച്ച ക്ഷീര കർഷകൻ മുരിക്കടി ബേബി സെബാസ്റ്റ്യൻ ഗണപതിപ്ലാക്കലിന് പുരസ്കാരവും മുരിക്കടി ക്ഷീരസംഘത്തിന് മെമന്റോയും നൽകി.

സൊസൈറ്റിയുടെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അവാർഡുകൾ വിതരണംചെയ്തു. ഫാ. തോമസ് മറ്റമുണ്ടയിൽ അധ്യക്ഷതവഹിച്ചു. ഫാ. ആൽബിൻ പുൽത്തകിടിയേൽ, ജയകുമാർ മന്നത്ത്, സാജൻ എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു…..

error: Content is protected !!