കറിക്കാട്ടൂരിൽ രണ്ട് അപകടങ്ങൾ ; ഗുരുതരപരിക്കേറ്റ സ്‌കൂട്ടർ യാത്രക്കാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മണിമല: സ്ഥിരം അപകടമേഖലയായ പുനലൂർ – മൂവാറ്റുപുഴ ഹൈവേയിൽ കറിക്കാട്ടൂർ ഭാഗത്ത് ഞായറാഴ്ച നടന്നത് രണ്ട് അപകടങ്ങൾ.
കാർ സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കവേ സ്കൂട്ടറിൽ ഇടിച്ച് പൊൻകുന്നം സ്വദേശികളായ രണ്ടു പേർക്ക് പരിക്കേറ്റു. നട്ടെല്ലിന് സാരമായ പരിക്കേറ്റ സ്ത്രീയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കറിക്കാട്ടൂരിൽ മറ്റൊരപകടത്തിൽ കാറിൽ അയ്യപ്പ തീർത്ഥാടകരുടെ ബസ് ഇടിച്ച് കാറിന് തകരാർ സംഭവിച്ചു. യാത്രക്കാർക്ക് പരുക്കില്ല.
അമിതവേഗം മൂലം പുനലൂർ – മൂവാറ്റുപുഴ ഹൈവേയിൽ അപകടങ്ങൾ പതിവാണ്. ഹൈവേ പൂർത്തിയായതോടെ അപകങ്ങളിൽ മരണപ്പെടുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത് . റോഡിൽ ഹൈവേ പോലീസിനെ നിയോഗിച്ച് പരിശോധനകൾ ശക്തമാക്കുകയും കൂടുതൽ കാമറകൾ സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
നിരവധിപ്പേരാണ് ഹൈവേ പൂർത്തിയായതോടെ അപകങ്ങളിൽ മരണപ്പെട്ടത്.ഇവിടെ കൂടുതൽ ഹൈവേ പോലീസിനെ നിയോഗിച്ച് പരിശോധനകൾ ശക്തമാക്കുകയും അമിതവേഗം നിയന്ത്രിക്കുവാൻ കൂടുതൽ കാമറകൾ സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.