KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അമൽ ജ്യോതി ഓപ്പൺ ഹൗസ് ഓപ്പൺ ചെയ്തു

      

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളേജിൽ 25, 26 തീയതികളിൽ നടക്കുന്ന ഓപ്പൺ ഹൗസ് വെള്ളിയാഴ്ച രാവിലെ 9 മണിക്ക്, കാഞ്ഞിരപ്പള്ളി രൂപതാ വികാർ ജനറാൾ റവ. ഫാ. ബോബി മണ്ണംപ്ളാക്കൽ ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ റവ. ഡോ .മാത്യു പായിക്കാട്ട്, ഡയറക്ടർ ഡോ. സെഡ്. വി. ളാകപറമ്പിൽ, ജർമ്മനിയിലെ എസ്. ആർ . എച്ച് യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ഡോ. റൈയ്നർ ക്രറ്റ്സ് ബെർഗ്, പ്രിൻസിപ്പാൾ ഡോ. ലില്ലി കുട്ടി ജേക്കബ് ഓപ്പൺ ഹൗസ് ചീഫ് കോഡിനേറ്റർ പ്രാഫ.കെ.ജി.സതീഷ് കുമാർ എന്നിവർ സംസാരിച്ചു.

കുട്ടികൾക്കും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി നടത്തുന്ന ഓപ്പൺ ഹൗസ് സന്ദർശിക്കുന്നതിനായി നിരവധി സ്കൂളുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഉദ്ഘാടന ദിനമായ വെളളിയാഴ്ച 27 സ്കൂളുകളിലെ വിദ്യാർത്ഥികൾ ഓപ്പൺ ഹൗസ് സന്ദർശിച്ചു.

   രാജ്യാന്തര സമ്മാനങ്ങൾ നേടിയെടുത്ത പ്രോജക്ടുകളുടെ പ്രദർശനങ്ങൾ, പ്രസന്റേഷനുകൾ , ഗെയിമുകൾ,  രുചികരമായ ഭക്ഷണങ്ങൾ നൽകുന്ന ഫുഡ് കോർട്ട് , അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റിക്കോർഡ്സിൽ സ്ഥാനം പിടിച്ചിട്ടുള്ള സ്കൈ വാക്ക്, എന്നിവ ഓപ്പൺ  ഹൗസിന്റെ പ്രത്യേകതയാണ്.

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ചിട്ടുള്ള സ്റ്റാർട്ട് അപ് വാലി, എ.ഐ.സി.ടി. ഇ സ്പോൺസർ ചെയ്തിട്ടുള്ള ഐഡിയ ലാബ് , ഈ – യന്ത്ര – റോബോട്ടിക്സ് ലാബ് , വോൾവോ, ഐഷർ, എൻഫീൽഡ് തുടങ്ങിയ വാഹന നിർമ്മാതാക്കളുടെ സഹകരണത്തോടെയുള്ള ലാബുകൾ, എൻജിനീയറിങ് പ്രോജക്ടുകൾ എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

വെള്ളി, ശനി ദിവസങ്ങളിൽ 9 മണി മുതൽ 5 മണി വരെ ഇവ സന്ദർശിക്കുന്നതിനുള്ള സൗകര്യമുണ്ട്. പ്രവേശനം തികച്ചും സൗജന്യമാണ്.

error: Content is protected !!