KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശശി തരൂർ എം.പി കാഞ്ഞിരപ്പള്ളി ബിഷപ്പ് ഹൗസ് സന്ദർശിച്ചു

കാഞ്ഞിരപ്പള്ളി :കാഞ്ഞിരപ്പള്ളിയിലെത്തിയ ശശി തരൂർ എം.പി ബിഷപ്പ് ഹൗസിൽ എത്തി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കലിനെയും മുൻ രൂപതാധ്യക്ഷൻ ബിഷപ്പ് മാത്യു അറയ്ക്കലിനെയും സന്ദർശിച്ചു സൗഹൃദ സംഭാഷണം നടത്തി . തികച്ചും സൗഹൃദപരമായ സന്ദർശനം ആയിരുന്നു എന്ന് ശശി തരൂർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിനെ സന്ദർശന വിവരം അറിയിക്കാത്തത് എന്തുകൊണ്ട് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തന്റെ ഓഫീസിൽ നിന്നും പ്രസിഡന്റിനെ അറിയിച്ചിരുന്നുവെന്നും,അദ്ദേഹത്തിന് അറിയിപ്പ് ലഭിച്ചില്ലെങ്കിൽ അതിനെക്കുറിച്ച് അന്വേഷിക്കുമെന്നും ശശി തരൂർ പറഞ്ഞു. പാലായിലെ കെ എം. ചാണ്ടി അനുസ്മരണത്തിനും , ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് സമ്മേളനത്തിലേക്കും ലഭിച്ച ക്ഷണപ്രകാരമാണ് താൻ കോട്ടയത്തേക്ക് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.പാർട്ടിയുമായി തനിക്ക് യാതൊരുവിധ പ്രശ്നങ്ങളും നിലവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

error: Content is protected !!