പഞ്ചായത്ത് മെമ്പറെ കുറുനരി ആക്രമിച്ചു. സാരമായി പരിക്കേറ്റ മെമ്പറെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

മുണ്ടക്കയം: മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് വേലനിലം പഞ്ചായത്ത് അംഗം ജോമി തോമസിനെ (66 ) യാണ് കുറുനരി ആക്രമിച്ചത്. ഇന്നലെ പുലർച്ചെ വീടിന്റെ വരാന്തയിൽ നിൽക്കുകയായിരുന്ന ജോമിയെ കുറുനരി കടിക്കുകയായിരുന്നു. കുറുനരിയുടെ അക്രമത്തെ തുടർന്ന് ജോമിയുടെ കാലിനും, കൈക്കും സാരമായി പരിക്കേറ്റു. ശരീരത്തിൽ 15 സ്ഥലങ്ങളിലായി കടിയേറ്റു.

ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോൾ ഇവരെയും കുറുക്കൻ ആക്രമിക്കാൻ ശ്രമിച്ചു. അക്രമാസക്തനായ കുറുക്കനെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു.

റബർ മരങ്ങൾ ടാപ്പ് ചെയ്യാനായി വെളുപ്പിനെ 5:30നു വീടിനു പിന്നിലൂടെ പോകാൻ തു ടങ്ങുന്നതിനിടെയാണു കുറുനരി പാഞ്ഞെത്തിയതെന്നു ജോമി പറയുന്നു. ആദ്യം വലുതു കാലിന്റെ മസിലിൽ കടിച്ചു വലിച്ചു. വീടിനു ള്ളിലേക്കു കയറി ആക്രമിക്കാൻ ശ്രമം നടത്തിയതോടെ കുറുനരിയെ കാലിൽ പിടിച്ചു വലിച്ചു മുറ്റത്തേക്ക് എറിഞ്ഞു. ശബ്ദം കേട്ടു സമീപത്തു ള്ളവർ ഓടിയെത്തി.

കുറുനരി കുടുതൽ അക്രമാസക്തമായതോടെ അതിനെ വടികൊണ്ടു അടിച്ചു കീഴ്പ്പെടുത്തി. ആശുപത്രിയിൽ പോകാൻ ശ്രമം നടത്തുന്ന തിനിടെ കുറുനരി വീണ്ടും എത്തി ആക്രമിക്കാൻ തുടങ്ങി. അപ്പോഴാണു വടി കൊണ്ട് കുറുനരിയെ തല്ലിയത്. ഇതോടെ കുറുനരി ചത്തു- ജോമി പറഞ്ഞു.

സാരമായി പരിക്കേറ്റ ജോമി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി.

error: Content is protected !!