KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കോൺഗ്രസ് മണ്ഡലം പ്രസിഡന്റായി ബിജു പത്യാല ചുമതലയേറ്റു

കാഞ്ഞിരപ്പള്ളി : കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ പ്രസിഡന്റായി ബിജു പത്യാല ചുമതലയേറ്റു. സ്ഥാനമൊഴിയുന്ന മണ്ഡലം പ്രസിഡന്റ് റോണി കെ ബേബിയിൽ നിന്നുമാണ് ബിജു പത്യാല ചുമതലയേറ്റത്.

ബ്ലോക്ക് പ്രസിഡന്റ് അഭിലാഷ് ചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി പി എ ഷെമീർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് ഭാരവാഹികളായ ഒ എം ഷാജി, മാത്യു കുളങ്ങര, മുഹമ്മദ് സജാസ്, ദിലീപ് ചന്ദ്രൻ , യൂത്ത് കോൺഗ്രസ് ജില്ലാ ഭാരവാഹികളായ നായിഫ് ഫൈസി, നിബു ഷൗക്കത്ത്, എം കെ ഷെമീർ, കെ എസ് യു ജില്ലാ സെക്രട്ടറി കെ എൻ നൈസാം, ഗ്രാമ പഞ്ചായത്തംഗം രാജു തേക്കുംതോട്ടം, നെസീമ ഹാരിസ്, ഫിലിപ്പ് പള്ളിവാതിൽക്കൽ, ഷിനാസ് കിഴക്കയിൽ എന്നിവർ പ്രസംഗിച്ചു.

error: Content is protected !!