ഡോ. ​ജൂ​ബി മാ​ത്യു കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പാ​സ്റ്റ​റ​ൽ കൗൺസിൽ സെ​ക്ര​ട്ട​റി

കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത 12-ാമ​ത് പാ​സ്റ്റ​റ​ൽ കൗൺസിൽ സെ​ക്ര​ട്ട​റി​യാ​യി ഡോ. ​ജൂബി മാ​ത്യു​വി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പി​തൃ​വേ​ദി സെ​ക്ര​ട്ട​റി, വി​ശ്വാ​സ പ​രി​ശീ​ല​ന കേ​ന്ദ്രം ടെ​ക്‌​നി​ക്ക​ല്‍ സ​പ്പോ​ർ​ട്ട​ർ, രൂ​പ​ത​യി​ലെ വി​വി​ധ ക​മ്മി​റ്റി​ക​ളി​ലെ അം​ഗം തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ൽ മികവ് തെ​ളി​യി​ച്ച ഡോ. ​ജൂ​ബി മാ​ത്യു, അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ കം​പ്യൂ​ട്ട​ർ സ​യൻ​സ് എൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം മേ​ധാ​വി​യാ​ണ്.

എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം ടെ​ക്‌​നോ​ള​ജി​ക്ക​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ബോ​ര്‍​ഡ് ഓ​ഫ് സ്റ്റ​ഡീ​സ് മെം​ബ​ര്‍, റി​സ​ര്‍​ച്ച് ഗൈ​ഡ്, വിവി​ധ റി​സ​ര്‍​ച്ച് സ്‌​കോ​ളേ​ഴ്‌​സി​ന്‍റെ ഡോ​ക്‌​ട​റ​ല്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍, എംസി​എ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് കോ​ഴ്‌​സി​ന്‍റെ പ​രീ​ക്ഷാ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ ഇ​പ്പോ​ള്‍ സേ​വ​നം ചെ​യ്യു​ന്നു. ഇരുപതിലേറെ അ​ന്ത​ര്‍​ദേ​ശീ​യ ജേ​ര്‍​ണ​ലു​ക​ളി​ല്‍ പ്ര​ബ​ന്ധ​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള ഇ​ദ്ദേ​ഹ​ത്തി​ന് മി​ക​ച്ച പ്ര​ബ​ന്ധ​ത്തി​നു​ള്ള നി​ര​വ​ധി അ​വാ​ര്‍​ഡു​ക​ള്‍ ല​ഭി​ച്ചി​ട്ടുണ്ട്.

ശാ​സ്ത്ര വി​ഷ​യ​ങ്ങ​ളി​ല്‍ അ​റി​യ​പ്പെ​ടു​ന്ന എ​ഴു​ത്തു​കാ​ര​നാ​ണ് ഡോ. ​ജൂ​ബി മാ​ത്യു. അ​ല്‍​ഗോ​രി​തം അ​നാ​ലി​സി​സ് എ​ന്ന പു​സ്ത​കം മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്‌​സി​റ്റി, ക​ണ്ണൂ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി, എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം ടെ​ക്‌​നോ​ളജി​ക്ക​ല്‍ യൂണി​വേ​ഴ്‌​സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ബി​രു​ദ​ത​ല​ത്തി​ല്‍ റ​ഫ​റ​ന്‍​സ് ബു​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്നു. കം​പ്യൂ​ട്ട​ര്‍​രം​ഗ​ത്തെ നൂ​ത​ന വി​പ്ല​വ​ങ്ങ​ള്‍, സൈ​ബ​ര്‍ സു​ര​ക്ഷാ മുന്‍​ക​രു​ത​ലു​ക​ള്‍ എ​ന്നി​വ​യു​ടെ ഗ്ര​ന്ഥ​കാ​ര​ന്‍ കൂ​ടി​യാ​ണ്. ദ​ര്‍​ശ​കന്‍, വെ​ളി​ച്ചം, വി​ള​ക്ക്, ജീ​വ​ധാ​ര തു​ട​ങ്ങി​യ മാ​സി​ക​ക​ളി​ല്‍ സാങ്കേ​തി​ക​വി​ദ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ലേ​ഖ​ന​ങ്ങ​ള്‍ എ​ഴു​തു​ന്നുണ്ട്. കൊ​ല്ല​മു​ള പ​ള്ളി​വാ​തു​ക്ക​ൽ മാ​ത്യു-​ക​ത്രി​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മക​നാ​ണ്. ഭാ​ര്യ: ദീ​പ, മ​ക്ക​ള്‍: ദി​യ, നി​യ, ജ​യ്ക്ക്.

error: Content is protected !!