KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പി പി റോഡിൽ വീണ്ടും അപകടം : നിർത്തിയ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ചു കയറി.

പൊൻകുന്നം : യാത്രക്കാരെ കയറ്റാൻ നിർത്തിയ ബസിന്റെ അടിയിലേക്ക് നിയന്ത്രണം തെറ്റി എത്തിയ ബൈക്ക് ഇടിച്ചു കയറി യുവാവിന് പരിക്ക്. ശനിയാഴ്ച രാവിലെ ഒമ്പതേകാലിന് പാലാ- പൊൻകുന്നം റോഡിൽ ഒന്നാം മൈലിലായിരുന്നു അപകടം. ബൈക്ക് യാത്രികനായ പൊൻകുന്നം തോണിപ്പാറ കുഴിക്കാട്ടുപറമ്പിൽ അജ്മൽ ( 24 ) ആണ് അപകടത്തിൽപ്പെട്ടത്. ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ ചെറിയ പരിക്കുകളോടെ ഇയാൾ രക്ഷപ്പെട്ടു.

ശനിയാഴ്ച രാവിലെ ഒമ്പതേകാലിന് പാലാ- പൊൻകുന്നം റോഡിൽ ഒന്നാം മൈലിലായിരുന്നു സംഭവം. പൊൻകുന്നത്ത് നിന്ന് കൂരാലി വഴി പള്ളിക്കത്തോടിന് പോവുകയായിരുന്ന മേരി മാതാ ബസിനു പിന്നിലിൽ ബുള്ളറ്റ് ഇടിച്ച് കയറി. ബസിന്റെ പിൻ ചക്രങ്ങളിലിടിച്ച് ഞെരുങ്ങിയാണ് ബൈക്ക് നിന്നത്. ബെക്കിൽ നിന്നും യുവാവ് ബസിനടിയിൽ പെടാതിരുന്നതിനാൽ അപകടം ഒഴിവായി.

യാത്രക്കാരെ കയറ്റുകയായിരുന്ന ബസ് മുമ്പോട്ട് എടുക്കാതെ ഉടൻ നിർത്തിയതിനാൽ കൂടുതൽ അപകടം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാരും ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് ബസ് ജാക്കി വെച്ച് ഉയർത്തിയാണ് ബൈക്ക് പുറത്തെടുത്തത്.

error: Content is protected !!