KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുക്കൂട്ടുതറക്ക് സമീപം കാറുകൾ കൂട്ടിയിടിച്ച് ഒൻപത് യാത്രക്കാർക്ക് പരിക്ക്

എരുമേലി : മുക്കൂട്ടുതറ മുട്ടപ്പള്ളിക്ക് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒൻപത് പേർക്ക് പരുക്ക്. എരുമേലി – പമ്പ തീർത്ഥാടന പാതയിൽ തീർത്ഥാടകർ സഞ്ചരിച്ച കാറും മറ്റൊരു കാറും കൂട്ടിയിടിച്ച് ഇരു കാറുകളിലേയും ഒൻപത് യാത്രക്കാർക്ക് പരുക്കേറ്റു. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെ മുട്ടപ്പളളി കുട്ടപ്പായിപ്പടിക്ക് സമീപത്തായിരുന്നു അപകടം.

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരുകയായിരുന്ന തീർത്ഥാടകരായ മലപ്പുറം നിലമ്പൂർ സ്വദേശികൾ സഞ്ചരിച്ച കാറും നെടുമ്പാശ്ശേരിയിൽ പോയി മടങ്ങി വരുകയായിരുന്ന പമ്പാവാലി സ്വദേശിയുടെ കാറുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരു കാറുകളിലേയും യാത്രക്കാർക്കാണ് പരുക്കേറ്റത്. ആരുടേയും പരുക്ക് ഗുരുതരമല്ലെന്ന് എരുമേലി എസ്. ഐ ശാന്തി കെ ബാബു പറഞ്ഞു.
മലപ്പുറം നിലമ്പൂർ സ്വദേശികളായ പ്രയാഗ നാരായണൻ (12),
ശ്രുത കീർത്തി (ഏഴ്) ,
ശ്രീഗൗരി ( ഒൻപത് ), ,സീതാറാം (14) എന്നീ തീർത്ഥാടകർക്കും ,
എയ്ഞ്ചൽവാലി സ്വദേശികളായ വെള്ളാപ്പള്ളിയിൽ വി ജെ ജോസഫ് ( 52 ), ഉഷ ജോസഫ് ( 50 ) ,മിനി രാജേന്ദ്രൻ ( 48 ) ,
രമ്യ ( 24 ), കാറിന്റെ ഡ്രൈവർ തുലാപ്പള്ളി തോട്ടത്തിൽ സജി ( 45 ) എന്നിവരുൾപ്പെടെ ഒൻപത് പേർക്കാണ് പരുക്കേറ്റത്.

error: Content is protected !!