KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പി.പി. റോഡിൽ വീണ്ടും അപകടം : അയപ്പഭക്തരുടെ നിയന്ത്രണം വിട്ട വാഹനമിടിച്ച് കാൽനട യാത്രക്കാരി മരിച്ചു

എലിക്കുളം: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പാലാ പൊൻകുന്നം റോഡിൽ എലിക്കുളം ബാങ്ക് പടിക്ക് സമീപം നിയന്ത്രണം വിട്ട അയപ്പഭക്തരുടെ വാഹനമിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. എലിക്കുളം മടുക്കക്കുന്ന് തകടിയിൽ വേണുവിന്റെ ഭാര്യ മിനി വേണു ( 52 ) ആണ് മരിച്ചത്. മിനിയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാർ പാതയോരത്തെ തിട്ടയിൽ ഇടിച്ചുകയറി റോഡിലേയ്ക്ക് തല കീഴായി മറിയുകയായിരുന്നു.

.

ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയായിരുന്നു അപകടം.ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വടക്കൻ ജില്ലയിൽ നിന്നുള്ളളവരുടെ വാഹനമാണ് അപകടത്തിൽ പെട്ടത് . വാഹനത്തിലുണ്ടായിരുന്ന വടകര സ്വദേശികളായ അരവിന്ദാക്ഷൻ നായർ (62), ഷിജിൻ (40), ലത (56), ലിന (53),സനോദ് (31), മിലൻ (9) എന്നിവർക്ക്
നിസാര പരിക്കേറ്റു.

സംഭവത്തിനുശേഷം രക്ഷപ്പെട്ട ഡ്രൈവറെ പാലായിൽ നിന്നും പോലീസ് പിടികൂടി.ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയുംം പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
മിനിയുടെ മക്കൾ: ആതിര , അഞ്ജു, അശ്വതി ( പ്ലസ് ടു വിദ്യാർത്ഥിനി ) .
മരുമക്കൾ: ജിബിൻ (എറണാകുളം), രഞ്ജിത്ത് ( തൊടുപുഴ ) . മൃതദേഹം കാഞ്ഞിരപ്പള്ളി ഗവ.ആശുപത്രി മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.

error: Content is protected !!