ബഫർ േസാൺ: ഇൻഫാമിന്റെ പ്രതിഷേധ റാലി വെള്ളിയാഴ്ച മുണ്ടക്കയത്ത്
മുണ്ടക്കയം: ഇൻഫാം സമരസമിതിയുടെ നേതൃത്വത്തിൽ ബഫർസോൺ വിഷയത്തിൽ വെള്ളിയാഴ്ച മൂന്നിന് മുണ്ടക്കയത്ത് പ്രതിഷേധ റാലിയും സമ്മേളനവും നടത്തുമെന്ന് സമരസമിതി ജനറൽ കൺവീനർ സണ്ണി വെട്ടുകല്ലേൽ, ചീഫ് കോ-ഓർഡിനേറ്റർ ഫാ.മാത്യു പുത്തൻപറമ്പിൽ എന്നിവർ അറിയിച്ചു.
‘ബഫർസോൺ അല്ല പട്ടയമാണ് വേണ്ടത്, ബഫർസോണും വന്യജീവികളും വനാതിർത്തികൾക്കുള്ളിൽ മതി’ എന്ന മുദ്രാവാക്യവുമായി ആരംഭിക്കുന്ന സമരങ്ങളുടെ തുടക്കമാണ് 30-ന് മൂന്നിന് മുണ്ടക്കയത്ത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ളവർ പ്രതിഷേധത്തിൽ പങ്കെടുക്കും. ജില്ലാ ഡയറക്ടർ ഫാ.തോമസ് മുറ്റമണ്ടയിലിന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം ബിഷപ്പ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ജോസ് താഴത്തുപീടികയിൽ, അലക്‌സ് പൗവ്വത്ത് എന്നിവരും പങ്കെടുത്തു.