നാഷണൽ ജാമ്പൂരി ടീമിന് യാത്രയയപ്പ് നൽകി.
കാഞ്ഞിരപ്പള്ളി. ജനുവരി നാല് മുതൽ 10 വരെ രാജസ്ഥാനിലെ പാലി മർവാർ ജില്ലയിൽ വച്ച് നടക്കുന്ന ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ പതിനെട്ടാമത് നാഷണൽ ജാംമ്പൂരിയിൽ പങ്കെടുക്കുന്ന കോട്ടയം ജില്ലാ പ്രതിനിധികളായ കാഞ്ഞിരപ്പള്ളി എകെജെഎം ഹയർ സെക്കൻഡറി സ്കൂളിലെ 18 കുട്ടികൾക്കും കോരുത്തോട് സി കെ എം ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടു കുട്ടികൾക്കും കോട്ടയം റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും നാൽപതിനായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന ഈ പരിപാടിയിൽ കേരളത്തിൽനിന്ന് 400 കുട്ടികളും 50 സ്റ്റാഫ് അംഗങ്ങളും പങ്കെടുക്കുന്നു. ജനുവരി നാലിന് ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്യുന്നു.
സ്കൗട്ട് ഗൈഡ് കാഞ്ഞിരപ്പള്ളി ജില്ലാ അസോസിയേഷൻ അടൽറ്റ് റിസോഴ്സ് കമ്മീഷണറും എ കെ ജെ എം സ്കൂളിലെ സ്കൗട്ട് അധ്യാപകനുമായ ഫാദർ വിൽസൺ പുതുശ്ശേരിയും സ്കൗട്ട് ആൻഡ് ഗൈഡ് ജില്ലാ ജോയിൻറ് സെക്രട്ടറിയും കോരുത്തോട് സി കെ എം ഹയർ സെക്കൻഡറി സ്കൂളിലെ ഗൈഡ് അധ്യാപികയുമായ സുജ ടീച്ചറും ടീമിനെ നയിക്കുന്നു.
ചടങ്ങിൽ എ കെ ജെ എം സ്കൂൾ പ്രിൻസിപ്പൽ ഫാദർ അഗസ്റ്റിൻ പീടിക മല , സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാ സെക്രട്ടറി ശ്രീ അജയൻ പി എസ്, ലതിക ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. .