KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പി പി റോഡിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപെടുത്തി

പൊൻകുന്നം: പാലാ – പൊൻകുനം പി പി റോഡിൽ ഇളങ്ങുളം രണ്ടാം മൈലിൽ കണ്ടെയ്നർ ലോറി അപകടത്തിൽപ്പെട്ടു. റോഡരികിലുള്ള വെയ്റ്റിംങ്ങ് ഷെഡിലേക്ക് ലോറി നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഡ്രൈവർ തൊടുപുഴ എഴുമുട്ടം കിഴക്കേക്കര വീട്ടിൽ മനോജ് മാത്യു (34) ലോറിക്കുള്ളിൽ ഏറെനേരം കുടുങ്ങി കിടന്നു. രാവിലെ ഏഴോടെയായിരുന്നു അപകടം. ഒന്നര മണിക്കൂർ നേരത്തെ ശ്രമഫലമായി പോലീസും ഫയർ ഫോഴ്സും ചേർന്ന് മനോജിനെ രക്ഷപ്പെടുത്തി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എറണാകുളത്തു നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് വസ്ത്രങ്ങളുമായി പോകുകയായിരുന്നു ലോറി . മനോജിന് കാര്യമായ പരിക്കുകളില്ല.
റോഡരികിലുള്ള വെയ്റ്റിംങ്ങ് ഷെഡിലേക്കാണ് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞത്

error: Content is protected !!