മുണ്ടക്കയത്ത് ശുദ്ധജലവിതരണ പദ്ധതിക്കായി 172-കോടി രൂപ

  

മുണ്ടക്കയം: പഞ്ചായത്തിലെ ജലക്ഷാമം പരിഹരിക്കുവാൻ 172 കോടി രൂപയുടെ പദ്ധതിക്ക് രൂപരേഖയായി.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ പഞ്ചായത്തിലെ 22-വാർഡുകളിലേയും കുടിവെള്ളക്ഷാമം പരിഹരിക്കുന്ന പദ്ധതി രണ്ടുവർഷം കൊണ്ട് പൂർത്തീകരിക്കും. 

വെള്ളനാടിയിൽ മണിമലയാറ്റിലെ മൂരിക്കയത്ത് ചെക്കു ഡാം നിർമിക്കും. ഫിൽറ്റർ ടാങ്ക് സ്ഥാപിക്കാൻ ഹാരിസൺ മലയാളം പ്ലാൻറ്റേഷൻ സ്ഥലം വിട്ടു‌നൽകും.

എസ്‌റ്റേറ്റിലെ തോട്ടം ലയങ്ങളിൽ സൗജന്യമായി വെള്ളം നൽകും. പറത്താനം, വെട്ടുകല്ലാംകുഴി, ഇഞ്ചിയാനി, വടക്കേമല, പുലിക്കുന്ന് എന്നിവിടങ്ങളിൽ ഓവർഹെഡ് ടാങ്കുകൾ നിർമിച്ച് വെള്ളം ശേഖരിക്കും. രണ്ടുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കും. ചെക്കുഡാമിന്റെ നിർമാണത്തിന് ടെൻഡർ പൂർത്തിയാക്കി. 

ഹാരിസൺ മലയാളം പ്ലാൻറ്റേഷന്റെ സ്ഥലത്ത് ഓവർഹെഡ് ടാങ്ക് സ്ഥാപിക്കുന്ന സ്ഥലത്തിന്റ ധാരണാപത്രം എസ്റ്റേറ്റ് എക്സിക്യുട്ടീവ് ഡയറക്ടർ സന്തോഷ് കുമാറിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, വൈസ് പ്രസിഡന്റ് ദിലീഷ് ദിവാകരൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ സി.വി.അനിൽകുമാർ, ഷിജി എന്നിവർ ഏറ്റുവാങ്ങി.

error: Content is protected !!