KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിയന്ത്രണംവിട്ട ഒാട്ടോറിക്ഷ രണ്ട് കാറുകളിൽ ഇടിച്ചു

കാഞ്ഞിരപ്പള്ളി: കെ.കെ. റോഡിൽ നിയന്ത്രണംവിട്ട് ഓട്ടോറിക്ഷ രണ്ട് കാറുകളിൽ ഇടിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ കാഞ്ഞിരപ്പള്ളി മിനിസിവിൽ സ്റ്റേഷന് മുൻപിലായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.

പൊന്തപ്പുഴ സ്വദേശി സജിയാണ് ഓട്ടോ ഓടിച്ചിരുന്നത്. സംഭവസമയത്ത് ഓട്ടോറിക്ഷാ ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കുമളി, മുക്കൂട്ടുതറ സ്വദേശികളുടെ കാറിലാണ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ ഇടിച്ചത്. അപകടത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം തകർന്നു. കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

error: Content is protected !!