മുരിക്കുംവയൽ മഹാവിഷ്ണുക്ഷേത്രം ഉത്സവം
മുണ്ടക്കയം: മുരിക്കുംവയൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ചൊവ്വാഴ്ച ആരംഭിച്ച് ഞായറാഴ്ച സമാപിക്കുമെന്ന് ഉത്സവക്കമ്മിറ്റി കൺവീനർ പി.എൻ. ശശി, രക്ഷാധികാരി കെ.ഡി. ഭാസ്കരൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ചൊവ്വാഴ്ച വൈകീട്ട് 7.30-ന് താഴ്മൺ മഠം കണ്ഠര് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ്. ബുധനാഴ്ച രാവിലെ 11.30-ന് പ്രസാദമൂട്ട് ആന്റോ ആന്റണി എം.പി. ഉദ്ഘാടനംചെയ്യും. കെ.ഡി. ഭാസ്കരന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ് മുഖ്യപ്രഭാഷണം നടത്തും.
ക്ഷേത്രം തന്ത്രി താഴ്മൺ മഠം കണ്ഠര് മോഹനര് ഭദ്രദീപ പ്രകാശനം നിർവഹിക്കും.
മുണ്ടക്കയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, ജില്ലാ പഞ്ചായത്ത് അംഗം പി.ആർ.അനുപമ, ഉത്സവ കമ്മിറ്റി കൺവീനർ പി.എൻ. ശശി, കെ.പി. ശങ്കരൻ, സിനിമോൾ തടത്തിൽ, ഹംദുല്ലാ ബാഖവി, സുതൻ മുകളേൽ, രാധാകൃഷ്ണൻ നായർ, കെ.എൻ.മോഹൻദാസ്, അഖിലേഷ് എം.ബാബു, പി.സുരേന്ദ്രൻ, വി.എസ്. മനോജ് തുടങ്ങിയവർ പങ്കെടുക്കും. വെള്ളിയാഴ്ച വൈകീട്ട് 7.30-ന് വിവിധ കലാപരിപാടികൾ. സമാപനദിവസമായ ഞായറാഴ്ച വൈകീട്ട് ഏഴിന് ഭജൻസ്, രാത്രി 11.45-ന് കുട്ടനാട് പൊലിമ നാടൻപാട്ട് സംഘത്തിന്റെ പരിപാടി.