കാർ കലുങ്കിലിടിച്ച് മൂന്നുപേർക്ക് പരിക്ക് 

എരുമേലി: ശബരിമലയിൽ ദർശനംകഴിഞ്ഞ് മടങ്ങിയ ഭക്തരുടെ കാർ നിയന്ത്രണംതെറ്റി കലുങ്കിൽ ഇടിച്ചുനിന്നു. 

അപകടത്തിൽ മൂന്ന് ഭക്തർക്ക് പരിക്ക്. പാലക്കാട് ഒറ്റപ്പാലം സ്വദേശികളായ രഞ്ജിത്(34), പ്രവീൺ(34), വേണുഗോപാൽ(44) എന്നിവർക്കാണ് പരിക്കേറ്റത്. 

ശബരിമല പാതയിൽ തിങ്കളാഴ്ച 12-ഒാടെ മുട്ടപ്പള്ളിക്ക് സമീപമാണ് അപകടം. 

പരിക്കേറ്റവരെ മുക്കൂട്ടുതറ അസീസി ആശുപത്രിയിലെത്തിച്ചു. കലുങ്കിലിടിച്ചുനിന്ന കാറിന് പിന്നിൽ മറ്റൊരു കാറിടിച്ചെങ്കിലും ആർക്കും പരിക്കില്ല.

error: Content is protected !!