വൃക്ക മാറ്റിവെക്കൽ ചികിത്സയ്ക്കായായി നിർധന യുവാവ് സുമനസ്സുകളുടെ കനിവ് തേടുന്നു

മുണ്ടക്കയം: വൃക്ക മാറ്റിവെക്കൽ ചികിത്സയ്ക്കായായി നിർധന യുവാവ് സുമനസ്സുകളുടെ കനിവ് തേടുന്നു. മുണ്ടക്കയം കപ്പിലാംമൂട്ടിൽ വട്ടക്കാവ് വീട്ടിൽ പ്രശാന്തിനായി നാട് ഒരു മിക്കുന്നു.

തോട്ടം തൊഴിലാളി കുടുംബത്തിൽ ജനിച്ച പ്രശാന്ത് തന്റെ കുടുംബത്തെ തന്നാൽ കഴിയുംവിധം കരയ്ക്കെത്തിയ്ക്കാനുള്ള ഓട്ട പാച്ചിലിനിടയിലാണ് 2019 ൽ ജീവിതത്തെ കരിനിഴൽ വീഴ്ത്തി പ്രശാന്തിന്റെ ഒരു വ്യക്ക പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തിയത്. പിന്നിട്ട് ഏക ജീവിത മാർഗമായ ജോലിയും ഉപേക്ഷിക്കേണ്ടി വന്നു.

ചികിത്സയ്ക്കായി വിറ്റും പണയപ്പെടുത്തിയും, സുമനസ്സുകളുടെ സഹായം കൊണ്ടും ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിനിടെയാണ് ഒരു വർഷം മുൻപ് കോവിഡിന്റെ വകഭേകമായ ഒമിക്രോൺ പ്രശാന്തിന് പിടിപ്പെട്ടത്.ഇതിനെ തുടർന്ന് ജീവിതം നിലനിർത്തിരുന്ന ഒരു വ്യക്കയുടെ പ്രവർത്തനം കൂടി നിലച്ചു. ഇതോടെ പൂർണ്ണമായും ജീവിതം ഡയാലിസിലേയ്ക്ക് മാറി.

ഇനീ ജീവിതം നില നിർത്തണമെങ്കിൽ വ്യക്ക മാറ്റിവെയ്ക്കൽ തന്നെ വേണ്ടി വരും . ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഭാര്യയുടെ വ്യക്ക യോജിക്കുന്നതായും കണ്ടെത്തി. ഭാര്യ പൂർണ്ണ മനസോടെ തന്റെ ഭർത്താവിന്റെ ജീവിതം നില നിർത്താനായി വൃക്ക ദാനം ചെയ്യുവാൻ തയ്യാറാണ്.
എന്നാൽ വ്യക്ക മാറ്റി വയ്ക്കുന്നതിനും തുടർചികിത്സ ഉൾപ്പെടെയുള്ള ഭീമമായ തുകയാണ് പ്രധാന പ്രതിബന്ധം. ഇവർക്ക് ഉള്ള സമ്പാദ്യമെല്ലാം ചികിത്സയ്ക്കായി വിനിയോഗിച്ച് വാടക വീട്ടിൽ അന്തിയുറങ്ങി വീട് ചിലവ് പോലും സുമനസ്സുകളുടെ സഹായത്തിൽ കഴിയുന്ന ഇവർക്ക് മുന്നിൽ ആ വലിയ തുക ഒരു ചോദ്യ ചിഹ്നമായി മാറി.

പ്രശാന്തിന് മൂന്ന് പറക്കമുറ്റാത്ത കുട്ടികളാണ് ഉള്ളത്. മൂന്നാം ക്ലാസ്സുകാരൻ ആദിനാഥും ,3 വയസ്സുകാരി നിലായും, ഒന്നര വയസ്സുകാരൻ വൈധവും.
ഇതിനെ തുടർന്നാണ് മുണ്ടക്കയം പഞ്ചായത്തിൽ ധന സമാഹരണം നടത്തി തുടർ ചികിത്സയ്ക്ക് 20 ലക്ഷംതോളം മുകളിൽ വരുന്ന തുക സുമനസ്സുകളികളിൽ നിന്നും സമാഹരിക്കാൻ ബെന്നി ചേറ്റുവഴി ചെയർമാനും ,പി .കെ . പ്രദീപ് ജനറൽ കൺവീനറുമായി സഹായ സമിതി രൂപീകരിച്ചു പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചത് .

36 വയസ്സ് മാത്രം പ്രായമുള്ള ഈ യുവാവിന്റെ ജീവൻ നിലനിർത്താനും കുടുംബത്തിന് കൈത്താങ്ങായി മുണ്ടക്കയം പഞ്ചായത്തിലെ 21 വാർഡുകളിൽ നിന്നും എല്ലാ വീടുകളിൽ നിന്നും തുക സമാഹരിക്കും .ജനുവരി 21 നു മുണ്ടക്കയം ടൗൺ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും, ഇരുപത്തിരണ്ടിന് മുണ്ടക്കയം പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെ വീടുകളിൽ നിന്നും സഹായസമിതി നേതൃത്വത്തിൽ തുക സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

കൂടാതെ സുകുമനസ്സുകൾക്ക് സഹായം നൽകുന്നതിനായി ബാങ്ക് അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട് യൂണിയൻ ബാങ്ക് മുണ്ടക്കയം ബ്രാഞ്ച്
Prasanth Chikilsa SahayaNidhi
A/C No. 337102010018333 IFSC Code: UBIN0533718 പണം നൽകാം

error: Content is protected !!