വിരമരുന്നു വിതരണത്തിന്റെ ഉദ്‌ഘാടനം
എരുമേലി: വിരമരുന്നു വിതരണത്തിന്റെ കാഞ്ഞിരപ്പള്ളി ഏരിയാ തല ഉദ്‌ഘാടനം എരുമേലി ദേവസ്വം ബോർഡ് ഹൈസ്കുളിൽ എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ്കുട്ടി നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ: ടി എം മുഹമ്മദ് ജിജി ചടങ്ങിൽ അധ്യക്ഷനായി. ഹെൽത്ത് ഇൻസ്പെക്ടർ കെ അർ സജിമോൻ, ആർ ശ്രീകമാർ, എൻ സുമാ ദേവി, എസ് സന്തോഷ്, ജോസ്, ഷജിന കെ ബഷീർ, പി ആർ ഒ ജിനു എന്നിവർ സംസാരിച്ചു.