KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

മുക്കൂട്ടുതറ തിരുവമ്പാടി ക്ഷേത്രത്തിൽ ഉത്സവം 

 

മുക്കൂട്ടുതറ: തിരുവമ്പാടി ക്ഷേത്രത്തിൽ ബുധനാഴ്ച വൈകീട്ട് അഞ്ചിന് കുരുപ്പക്കാട്ടുമന നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഉത്സവം കൊടിയേറും. തുടർന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനംചെയ്യുന്ന യോഗത്തിൽ ക്ഷേത്രം വൈസ് പ്രസിഡന്റ് വെട്ടിയാങ്കൽ വി.വി.സാജു സമർപ്പിക്കുന്ന ആൽബം ചലച്ചിത്രതാരം ഊർമിള ഉണ്ണി പ്രകാശനം ചെയ്യും. ഗായിക അവനി എസ്.എസ്. പങ്കെടുക്കും.

22-നാണ് ഉത്സവ സമാപനം. 12.30-ന് ആറാട്ടുസദ്യ, 3.30-ന് ആറാട്ട് പുറപ്പാട്, വൈകീട്ട് ആറിന് ഇടകടത്തിയിലെ കടവിൽ ആറാട്ട്. 7.30-ന് തിരിച്ചെഴുന്നള്ളിപ്പ്. 

എരുത്വാപ്പുഴ, തുമരംപാറ, പാണപിലാവ്, എലിവാലിക്കര, കൊല്ലമുള, വെൺകുറിഞ്ഞി, നാല്പതേക്കർ, 35, പറക്കവയൽ ഭാഗങ്ങളിൽനിന്നുള്ള താലപ്പൊലി ഘോഷയാത്ര ഒൻപതിന് മുക്കൂട്ടുതറയിൽ സംഗമിക്കും. തുടർന്ന് പഞ്ചവാദ്യം. 10.30-ന് കൊടിയിറക്ക് വലിയ കാണിക്ക. 11-ന് തിരുവനന്തപുരം ഭരതക്ഷേത്രയുടെ നൃത്തനാടകം-‘ഉലകുടയ പെരുമാൾ.’

error: Content is protected !!