KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എയ്ഞ്ചൽവാലിയിൽ വൻ പ്രതിഷേധ സംഗമം ; കർഷക സമരം കോൺഗ്രസ് ഏറ്റെടുക്കുന്നെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ സുധാകരൻ

എരുമേലി: മലയോര കർഷകരോട് ഇടതു സർക്കാർ നീതികേട് കാട്ടുകയാണെന്നും കോൺഗ്രസ് കർഷകർക്കൊപ്പം നിന്ന് സംസ്ഥാനത്തുടനീളം സമരം വ്യാപിപ്പിക്കുമെന്നും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ . ജില്ലാ കോൺഗ്രസ് കമ്മിറ്റിയും കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയും എയ്ഞ്ചൽവാലിയിൽ സംഘടിപ്പിച്ച കർഷക പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉപഗ്രഹ ഭൂപടത്തിൽ എരുമേലി പഞ്ചായത്തിലെ ജനവാസ മേഖലകളായ പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകൾ കരുതൽ മേഖലയിൽപോലും ഉൾപ്പെടാതെ വനമേഖലയായ സാഹചര്യത്തിൽ നിയമനടപടി നേരിടുന്ന കർഷകർക്ക് സൗജന്യ നിയമസഹായം ഒരുക്കും. യോഗത്തിൽ ഡി.സി.സി.പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. കെ.സി. വിജയൻ, കെ.സി. ജോസഫ്, ആന്റോ ആന്റണി എം.പി., ജോസഫ് വാഴയ്ക്കൻ, പി.എ. സലീം, ജോസി സെബാസ്റ്റ്യൻ, ടോമി കല്ലാടൻ, തോമസ് കല്ലാടൻ, പ്രകാശ് പുളിക്കൻ, ടി.വി. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!